Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: #kottayam

പാലാ ടൗൺ കുരിശുപള്ളിയിൽ ജൂബിലി തിരുനാളിന് നാളെ കൊടിയേറും; നാടകമേളയടക്കം വിപുലമായ ആഘോഷങ്ങൾ

കോട്ടയം: പാലാ ടൗൺ കുരിശുപള്ളിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിൻ്റെ ജൂബിലി തിരുനാൾ ഡിസംബർ 1 മുതൽ 8 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. പാലാ കത്തീഡ്രൽ, ളാലം പഴയപള്ളി, ളാലം പുത്തൻപള്ളി ഇടവകകളുടെ സംയുക്താഭിമുഖ്യത്തിലാണ് തിരുനാൾ ആഘോഷങ്ങൾ. ഡിസംബർ ഒന്നിന് വൈകുന്നേരം 5.15ന് ളാലം പഴയപള്ളിയിൽ വിശുദ്ധ കുർബാനയും തുടർന്ന് ആറിന് കുരിശുപള്ളിയിലേക്ക് പ്രദക്ഷിണവും നടക്കും. ജൂബിലി ആഘോഷക്കമ്മിറ്റി പ്രസിഡൻ്റും കത്തീഡ്രൽ വികാരിയുമായ ഫാ. ജോസ് കാക്കല്ലിൽ കൊടിയേറ്റ് കർമ്മം നിർവഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ പുലർച്ചെ 5.30നും […]
Read more

എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

കോട്ടയം: കുമരകത്ത് മിനി സിവിൽ സ്റ്റേഷൻ; പൊങ്ങലക്കരി, പള്ളിത്തോപ്പ് പ്രദേശങ്ങൾക്ക് പ്രത്യേക പാക്കേജ്; എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. കുമരകം പഞ്ചായത്തിൽ 2025 ഡിസംബറിൽ നടക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്കുള്ള എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. കുമരകത്തെ സർക്കാർ കാര്യാലയങ്ങൾ ഒരു കുടക്കീഴിലാക്കാൻ മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുമെന്നതാണ് പ്രകടനപത്രികയിലെ പ്രധാന പ്രഖ്യാപനങ്ങളിൽ ഒന്ന്. കൂടാതെ, 8-ാം വാർഡിലെ പൊങ്ങലക്കരിക്കും, 16-ാം വാർഡിലെ പള്ളിത്തോപ്പിനും പ്രത്യേക വികസന പാക്കേജുകൾ നടപ്പാക്കുമെന്നും വാഗ്ദാനം ചെയ്യുന്നുണ്ട്. കുമരകം ചന്തക്കവലയിലെ ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ […]
Read more

വോട്ടു കഥയുമായി ലീപ്; കോട്ടയം കലോത്സവത്തിൽ തെരഞ്ഞെടുപ്പ് ബോധവൽക്കരണം

കോട്ടയം: റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നടക്കുന്ന കോട്ടയം എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ കലയുടെ പോരാട്ടങ്ങൾക്കിടയിലും തെരഞ്ഞെടുപ്പ് ബോധവൽക്കരണവുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ‘ലീപ്’ (ലോക്കൽ ഇലക്ഷൻ അവയർനസ് പ്രോഗ്രാം) സ്റ്റാൾ ശ്രദ്ധേയമായി. ബോധവൽക്കരണത്തിന്റെ ഭാഗമായി ഒരുക്കിയ ഈ സ്റ്റാളിൽ ‘വോട്ടു കഥ, സമ്മാനം നേടാം’ എന്ന പരിപാടി സംഘടിപ്പിച്ചു. ഇവിടെ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കഥകൾ വായിച്ച് നിശ്ചിത സമയത്തിനുള്ളിൽ വേദിയിൽ അവതരിപ്പിച്ച മത്സരാർഥികൾക്ക് മധുരപലഹാരങ്ങളാണ് സമ്മാനമായി ലഭിച്ചത്. ജില്ലാ കളക്ടർ ചേതൻ കുമാർ […]
Read more

കുറവിലങ്ങാട് മണ്ഡലം യുഡിഎഫ് കൺവെൻഷനും സ്ഥാനാർഥി സംഗമവും നടന്നു

കോട്ടയം: പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി. സതീശന്റെ സാന്നിധ്യത്തിൽ കുറവിലങ്ങാട് മണ്ഡലം യു.ഡി.എഫ്. കൺവെൻഷനും സ്ഥാനാർഥി സംഗമവും നടന്നു. ഐക്യ ജനാധിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ആവേശം പകർന്ന് നടന്ന ചടങ്ങിൽ, കോട്ടയം എം.പി. ഫ്രാൻസിസ് ജോർജ്, കടുത്തുരുത്തി എം.എൽ.എ. മോൻസ് ജോസഫ് എന്നിവരടക്കമുള്ള മറ്റ് പ്രമുഖ യു.ഡി.എഫ്. നേതാക്കളും പങ്കെടുത്തു. പ്രാദേശിക തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ച ചെയ്യാനും മുന്നണി സ്ഥാനാർഥികളുടെ വിജയം ഉറപ്പിക്കാനുമാണ് കൺവെൻഷൻ ലക്ഷ്യമിട്ടത്. നേതാക്കളും പ്രവർത്തകരും പങ്കെടുത്ത സംഗമം, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കുറവിലങ്ങാട് […]
Read more

പാലാ നഗരസഭയിൽ കോൺഗ്രസ് പ്രതിസന്ധി; റിബലുകൾ എൽ.ഡി.എഫിന് ഈസി വാക്കോവർ നൽകുമോയെന്ന് ആശങ്ക

കോട്ടയം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പാലാ നഗരസഭയിൽ കോൺഗ്രസിനുള്ളിലെ വിഭാഗീയതയും തുടർന്നുണ്ടായ കൂട്ട പുറത്താക്കലുകളും പാർട്ടിക്ക് വലിയ തിരിച്ചടിയാകുന്നു. തലമുതിർന്ന നേതാക്കളുടെ പിടിവാശികളും അവസരത്തിനൊത്ത് സ്ഥാനാർത്ഥികളെ മാറ്റിയതുമാണ് റിബലുകളുടെ എണ്ണം വർദ്ധിപ്പിച്ചത്. ഇത് എൽ.ഡി.എഫിന് കാര്യങ്ങൾ എളുപ്പമാക്കുമോ എന്ന ആശങ്കയിലാണ് താഴെത്തട്ടിലുള്ള പ്രവർത്തകർ. കൂട്ട പുറത്താക്കലുകൾ തുടരുന്നു 19-ാം വാർഡിലെ സ്ഥാനാർഥി മായാ രാഹുലിനെയും ഭർത്താവ് രാഹുൽ പി.എൻ. ആറിനെയും പുറത്താക്കിയതിന് പിന്നാലെ, 18-ാം വാർഡിലെ ഔദ്യോഗിക സ്ഥാനാർഥി ലിസിക്കുട്ടി മാത്യുവിന്റെ ഭർത്താവ് മാത്യു കണ്ടെത്തിപറമ്പിലിനെയും […]
Read more

പേരൂർ പള്ളി മിഷൻ ലീഗിന്റെ സഹായം പഞ്ചാബ് മിഷന്

കോട്ടയം: പേരൂർ സെൻ്റ് സെബാസ്റ്റ്യൻസ് ക്നാനായ കത്തോലിക്കാ പള്ളിയിലെ മിഷൻ ലീഗ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പഞ്ചാബ് മിഷൻ പ്രവർത്തനങ്ങൾക്കായി ധനസമാഹരണം നടത്തി. മിഷൻ ലീഗ് കുട്ടികൾ സമാഹരിച്ച 25,000 രൂപ, പള്ളി വികാരി ഫാ. മാത്യു ഏറ്റിയേപ്പള്ളിയും മിഷൻ ലീഗ് പ്രതിനിധികളും ചേർന്ന് വിശുദ്ധ പത്താം പീയൂസിൻ്റെ മിഷനറി സമൂഹത്തിൻ്റെ ട്രഷറർ ഫാ. ചാക്കോ വണ്ടൻകുഴിയിലിന് കൈമാറി. മിഷൻ പ്രവർത്തനങ്ങളോടുള്ള കുട്ടികളുടെ ആഭിമുഖ്യവും സാമൂഹിക പ്രതിബദ്ധതയും ഫാ. മാത്യു ഏറ്റിയേപ്പള്ളി അഭിനന്ദിച്ചു.
Read more

കോട്ടയം- കുമരകം റോഡിൽ ശനി, ഞായർ ദിവസങ്ങളിൽ ഗതാഗത നിരോധനം

കോട്ടയം: കോട്ടയം- കുമരകം റോഡിലെ കോണത്താറ്റ് പാലത്തിലും അപ്രോച്ച് റോഡിലും ടാറിങ് ജോലികൾ നടക്കുന്നതിനാൽ നവംബർ 29 (ശനി), 30 (ഞായർ) തീയതികളിൽ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോർഡിന്റെ (കെആർഎഫ്ബി) എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസ് അറിയിച്ചു. ടാറിങ് ജോലികൾ ശനിയാഴ്ച പകലും രാത്രിയിലുമായി നടക്കും. ഞായറാഴ്ച പകൽ, ടാറിങ് കഴിഞ്ഞ് രണ്ട് മണിക്കൂറുകൾക്ക് ശേഷം ഗതാഗതം പുനരാരംഭിക്കാൻ കഴിയുമെന്നും കിഫ്‌ബി അധികൃതർ വ്യക്തമാക്കി. ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ: ബസുകൾ: പാലത്തിന്റെ ഇരുകരകളിലുമായി […]
Read more

ജലാശയങ്ങൾ ശുചിയാക്കാൻ എൻസിസി കേഡറ്റുകൾ; പുനീത് സാഗർ അഭിയാന് മികച്ച പ്രതികരണം

കോട്ടയം : ജലാശയങ്ങളെ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് മുക്തമാക്കാനുള്ള ദൗത്യവുമായി ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ (എസ്.കെ.എം.) എൻ.സി.സി. (NCC) കേഡറ്റുകൾ രംഗത്ത്. എൻ.സി.സി. ദേശീയതലത്തിൽ നടപ്പാക്കുന്ന ‘പുനീത് സാഗർ അഭിയാൻ’ എന്ന ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾ മാലിന്യം നീക്കം ചെയ്തത്. പുനീത് സാഗർ അഭിയാന്റെ ആറാം ഘട്ട പ്രവർത്തനമാണ് ഇന്ന് കുമരകത്ത് സംഘടിപ്പിച്ചത്. കുമരകം നാല്പങ്ക് ബോട്ട് ടെർമിനലിനോട് ചേർന്നുള്ള കായൽ പ്രദേശത്ത് നിന്ന് കേഡറ്റുകൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു നീക്കം ചെയ്തു. ജലാശയങ്ങളെ […]
Read more

നീർനായയുടെ ആക്രമണം; ഗൃഹനാഥന് ഗുരുതര പരിക്ക്

കോട്ടയം: മീനച്ചിലാറിന്റെ കൈവഴിയായ തോട്ടിൽ വസ്ത്രം അലക്കിക്കൊണ്ടിരുന്ന ഗൃഹനാഥനെ നീർനായ ആക്രമിച്ചു. തിരുവാർപ്പ് പഞ്ചായത്ത് 15-ാം വാർഡിൽ കരിയിൽ കെ.എ. എബ്രഹാമിന്റെ കാൽ വിരലുകൾക്കാണ് നീർനായയുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റത്. നവംബർ 27-ന് വൈകുന്നേരം 5.30-നായിരുന്നു സംഭവം. കർഷകനായ എബ്രഹാം പാടത്തുനിന്ന് വന്നശേഷം തോട്ടിലെ കടവിൽ വസ്ത്രം കഴുകുകയായിരുന്നു. ഈ സമയം വെള്ളത്തിൽ നിന്ന് ഉയർന്നുവന്ന നീർനായ കടവിൽ നിന്നിരുന്ന എബ്രഹാമിന്റെ കാലിൽ കടിക്കുകയായിരുന്നു. ആക്രമണത്തിൽ അദ്ദേഹത്തിന്റെ കാലിലെ മൂന്ന് വിരലുകൾക്കാണ് കടിയേറ്റ് മുറിവേറ്റത്. ഉടൻതന്നെ അദ്ദേഹത്തെ […]
Read more

പാലായിൽ കോൺഗ്രസ് നാടകം; രാജി സമർപ്പിച്ച കൗൺസിലർക്ക് ‘പുറത്താക്കൽ’ ഭീഷണി

കോട്ടയം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലാ നഗരസഭയിൽ കോൺഗ്രസ് നേതൃത്വം നാണംകെട്ട ‘അച്ചടക്ക നടപടി’യുമായി രംഗത്ത്. നവംബർ 21-ന് പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളും അംഗത്വവും രാജിവച്ച നിലവിലെ കൗൺസിലറും 19-ാം വാർഡിലെ സ്ഥാനാർത്ഥിയുമായ മായാ രാഹുലിനെ നവംബർ 27-ന് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പുറത്താക്കി കൊണ്ടാണ് കോൺഗ്രസ് നേതാക്കൾ നാടകം കളിച്ചത്. രാഹുലിനെയും ഭർത്താവ് രാഹുൽ പി.എൻ.ആറിനെയും റിബൽ സ്ഥാനാർത്ഥിത്വം ആരോപിച്ച് ഡി.സി.സി. അധ്യക്ഷൻ നാട്ടകം സുരേഷ് ആണ് പുറത്താക്കൽ പ്രഖ്യാപിച്ചത്. പാർട്ടി വിട്ട് […]
Read more

Recent News

Advertisement
WhiteswanTV Footer