Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പാലാ നഗരസഭയിൽ കോൺഗ്രസ് പ്രതിസന്ധി; റിബലുകൾ എൽ.ഡി.എഫിന് ഈസി വാക്കോവർ നൽകുമോയെന്ന് ആശങ്ക

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പാലാ നഗരസഭയിൽ കോൺഗ്രസിനുള്ളിലെ വിഭാഗീയതയും തുടർന്നുണ്ടായ കൂട്ട പുറത്താക്കലുകളും പാർട്ടിക്ക് വലിയ തിരിച്ചടിയാകുന്നു. തലമുതിർന്ന നേതാക്കളുടെ പിടിവാശികളും അവസരത്തിനൊത്ത് സ്ഥാനാർത്ഥികളെ മാറ്റിയതുമാണ് റിബലുകളുടെ എണ്ണം വർദ്ധിപ്പിച്ചത്. ഇത് എൽ.ഡി.എഫിന് കാര്യങ്ങൾ എളുപ്പമാക്കുമോ എന്ന ആശങ്കയിലാണ് താഴെത്തട്ടിലുള്ള പ്രവർത്തകർ.

കൂട്ട പുറത്താക്കലുകൾ തുടരുന്നു 19-ാം വാർഡിലെ സ്ഥാനാർഥി മായാ രാഹുലിനെയും ഭർത്താവ് രാഹുൽ പി.എൻ. ആറിനെയും പുറത്താക്കിയതിന് പിന്നാലെ, 18-ാം വാർഡിലെ ഔദ്യോഗിക സ്ഥാനാർഥി ലിസിക്കുട്ടി മാത്യുവിന്റെ ഭർത്താവ് മാത്യു കണ്ടെത്തിപറമ്പിലിനെയും പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ച് കോൺഗ്രസ് പുറത്താക്കിയിരിക്കുകയാണ്. ഡി.സി.സി. പ്രസിഡന്റിന്റെ ഉത്തരവാണ് പുറത്താക്കലിന് ആധാരം.

രണ്ട് വാർഡുകളിലെ പ്രതിസന്ധി 17-ാം വാർഡാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. വാർഡ് സംവരണമായതിനെ തുടർന്ന് നിലവിലെ കൗൺസിലറായിരുന്ന ലിസിക്കുട്ടി മാത്യു 18-ാം വാർഡിലേക്ക് മാറിയതോടെയാണ് 17-ാം വാർഡിൽ പുതിയ സ്ഥാനാർഥിയെ കണ്ടെത്തേണ്ടി വന്നത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരം പാർട്ടി പ്രവർത്തകനായ മാത്യു കണ്ടെത്തിപറമ്പിലാണ് രഞ്ജു പന്നിപ്പള്ളിലിനെ സ്ഥാനാർഥിയായി കണ്ടെത്തുകയും പ്രചാരണം ആരംഭിക്കുകയും ചെയ്തത്.

എന്നാൽ, പ്രചാരണം രണ്ട് റൗണ്ട് പൂർത്തിയാക്കിയ ശേഷമാണ് കോൺഗ്രസ് നേതൃത്വം അർജുൻ സാബുവിനെ ഔദ്യോഗിക സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും രഞ്ജുവിനോട് പിന്മാറാൻ ആവശ്യപ്പെടുകയും ചെയ്തത്. പ്രവർത്തനങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കാൻ രഞ്ജുവും ഒപ്പമുള്ള കോൺഗ്രസ് പ്രവർത്തകരും തയ്യാറാകാതെ വന്നതോടെ, രഞ്ജു സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരരംഗത്ത് ഉറച്ചുനിൽക്കുകയായിരുന്നു.

പുറത്താക്കൽ; ഭാര്യക്ക് ഇളവ്
രഞ്ജുവിനെ വിമത സ്ഥാനാർത്ഥിയായി നിർത്തി പിന്നിൽ പ്രവർത്തിക്കുന്നത് മാത്യു കണ്ടെത്തിപറമ്പിലാണ് എന്ന ആരോപണത്തെ തുടർന്നാണ് അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.
ഇവിടെ ശ്രദ്ധേയമായ കാര്യം:
19-ാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മായാ രാഹുലിനൊപ്പം ഭർത്താവ് രാഹുൽ പി.എൻ.ആറിനെയും പുറത്താക്കി.
എന്നാൽ, 17-ാം വാർഡിലെ വിമത നീക്കത്തിന് പിന്നിൽ പ്രവർത്തിച്ചുവെന്ന് ആരോപിക്കപ്പെടുന്ന മാത്യു കണ്ടെത്തിപറമ്പിലിനെ പുറത്താക്കിയപ്പോഴും, 18-ാം വാർഡിലെ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥിയും നിലവിലെ കൗൺസിലറുമായ ഭാര്യ ലിസിക്കുട്ടി മാത്യുവിനെ പുറത്താക്കിയിട്ടില്ല. ലിസിക്കുട്ടി മാത്യു കൈപ്പത്തി ചിഹ്നത്തിൽ മത്സരം തുടരുകയാണ്.

പുറത്താക്കപ്പെട്ട മാത്യു കണ്ടെത്തിപറമ്പിലിന്റെ ഭാര്യയും കോൺഗ്രസ് സ്ഥാനാർഥിയുമായ ലിസിക്കുട്ടി മാത്യുവിന്റെ വീടിന് മുന്നിൽത്തന്നെയാണ് 17-ാം വാർഡിലെ കോൺഗ്രസ് വിമത സ്ഥാനാർഥി രഞ്ജു പന്നിപ്പള്ളിലിന്റെ പ്രചാരണ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. പുതിയ തലമുറയ്ക്ക് വഴിമാറിക്കൊടുക്കാൻ മടിക്കുന്ന മുതിർന്ന നേതാക്കളുടെ ശാഠ്യങ്ങളാണ് പാലായിൽ കോൺഗ്രസിനെ നാശത്തിലേക്ക് നയിക്കുന്നതെന്നാണ് അണികളുടെ പ്രധാന ആക്ഷേപം. വിജയപ്രതീക്ഷയുണ്ടായിരുന്ന സീറ്റുകൾ പോലും ഇത്തരം നടപടികളിലൂടെ കോൺഗ്രസ് നഷ്ടപ്പെടുത്തുകയും അത് എൽ.ഡി.എഫിന് സഹായകമാവുകയും ചെയ്യുമോ എന്ന ആശങ്കയിലാണ് പാലായിലെ രാഷ്ട്രീയ നിരീക്ഷകർ.

Recent News

Advertisement
WhiteswanTV Footer