Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: കുമരകത്ത് മിനി സിവിൽ സ്റ്റേഷൻ; പൊങ്ങലക്കരി, പള്ളിത്തോപ്പ് പ്രദേശങ്ങൾക്ക് പ്രത്യേക പാക്കേജ്; എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. കുമരകം പഞ്ചായത്തിൽ 2025 ഡിസംബറിൽ നടക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്കുള്ള എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി.

കുമരകത്തെ സർക്കാർ കാര്യാലയങ്ങൾ ഒരു കുടക്കീഴിലാക്കാൻ മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുമെന്നതാണ് പ്രകടനപത്രികയിലെ പ്രധാന പ്രഖ്യാപനങ്ങളിൽ ഒന്ന്. കൂടാതെ, 8-ാം വാർഡിലെ പൊങ്ങലക്കരിക്കും, 16-ാം വാർഡിലെ പള്ളിത്തോപ്പിനും പ്രത്യേക വികസന പാക്കേജുകൾ നടപ്പാക്കുമെന്നും വാഗ്ദാനം ചെയ്യുന്നുണ്ട്.

കുമരകം ചന്തക്കവലയിലെ ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ സിപിഐ ജില്ലാ അസി. സെക്രട്ടറി അഡ്വ. ബിനു ബോസ്, സിപിഐ(എം) ജില്ലാ കമ്മിറ്റി അംഗം കെ.വി. ബിന്ദുവിന് പ്രകടനപത്രിക കൈമാറി പ്രകാശനം ചെയ്തു.

സി.എച്ച്.സിയിൽ അത്യാഹിത വിഭാഗവും ജറിയാട്രിക്ക് ചികിത്സയും, വൃക്ക രോഗികൾക്ക് ഡയാലിസിസ് സൗകര്യം, ജലാശയങ്ങളുടെ പുനരുദ്ധാരണം, റോഡ് അറ്റകുറ്റപ്പണിക്ക് സ്ഥിരം സംവിധാനം, കായലിൽ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കൽ, നെല്ല് സംഭരണത്തിന് പ്രത്യേക ഗോഡൗൺ, നാളികേര ഉത്പാദന വർദ്ധന, തെരുവുനായമുക്ത ഗ്രാമം, കന്നുകാലി ഫാമുകൾ, സൗര വൈദ്യുതി പദ്ധതി, തെരുവോര സായാഹ്ന വിശ്രമകേന്ദ്രം, സാമൂഹ്യ അടുക്കള, വിദ്യാലയങ്ങളിൽ ലാങ്വേജ് ലാബ്, നീന്തൽക്കുളവും സിന്തറ്റിക്ക് ട്രാക്കും ടർഫ് മൈതാനവും, പട്ടികജാതി/വർഗ്ഗ വികസന പദ്ധതികൾ, പൊതുശ്മശാനം, കനാൽ ടൂറിസം ഉൾപ്പെടെയുള്ള വിവിധ ടൂറിസം പദ്ധതികളുടെ വികസനം, ആധുനിക ബസ്ബേയും ഓട്ടോസ്റ്റാൻഡും, ക്ഷീരകർഷകർക്ക് പ്രത്യേക പദ്ധതി, ജനകീയാരോഗ്യ പദ്ധതി, ബഡ്‌സ് സ്കൂൾ, ഓൾഡ് കുമരകം റോഡ് എന്നിവയാണ് പ്രകടനപത്രികയിലെ മറ്റ് പ്രധാന വികസന വാഗ്ദാനങ്ങൾ.

ചടങ്ങിൽ സിപിഐ ഏറ്റുമാനൂർ മണ്ഡലം സെക്രട്ടറി കെ. ഐ. കുഞ്ഞച്ചൻ, എൽ.ഡി.എഫ് കൺവീനർ എ.പി. സലിമോൻ, സി.പി.ഐ (എം) ഏരിയാ കമ്മറ്റി അംഗങ്ങളായ ധന്യാ സാബു, വി.കെ. ജോഷി, കെ.എസ്. സലിമോൻ, കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് പ്രിൻസ് സ്കറിയാ തുടങ്ങി നിരവധി എൽഡിഎഫ് നേതാക്കളും സ്ഥാനാർഥികളും പങ്കെടുത്തു.

Advertisement
WhiteswanTV Footer