Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പാലാ ടൗൺ കുരിശുപള്ളിയിൽ ജൂബിലി തിരുനാളിന് നാളെ കൊടിയേറും; നാടകമേളയടക്കം വിപുലമായ ആഘോഷങ്ങൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: പാലാ ടൗൺ കുരിശുപള്ളിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിൻ്റെ ജൂബിലി തിരുനാൾ ഡിസംബർ 1 മുതൽ 8 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കും.

പാലാ കത്തീഡ്രൽ, ളാലം പഴയപള്ളി, ളാലം പുത്തൻപള്ളി ഇടവകകളുടെ സംയുക്താഭിമുഖ്യത്തിലാണ് തിരുനാൾ ആഘോഷങ്ങൾ. ഡിസംബർ ഒന്നിന് വൈകുന്നേരം 5.15ന് ളാലം പഴയപള്ളിയിൽ വിശുദ്ധ കുർബാനയും തുടർന്ന് ആറിന് കുരിശുപള്ളിയിലേക്ക് പ്രദക്ഷിണവും നടക്കും. ജൂബിലി ആഘോഷക്കമ്മിറ്റി പ്രസിഡൻ്റും കത്തീഡ്രൽ വികാരിയുമായ ഫാ. ജോസ് കാക്കല്ലിൽ കൊടിയേറ്റ് കർമ്മം നിർവഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ പുലർച്ചെ 5.30നും വൈകുന്നേരം ആറിനും വിശുദ്ധ കുർബാനയുണ്ടാകും.

പ്രധാന തിരുനാൾ ദിനമായ ഡിസംബർ 8-ന് രാവിലെ 10ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാർമ്മികത്വം വഹിക്കും. അന്ന് ഉച്ചകഴിഞ്ഞ് 2.30ന് പാലാ ജൂബിലി ഘോഷയാത്ര, ബൈബിൾ ടാബ്ലോ മത്സരം, ടൂവീലർ ഫാൻസിഡ്രസ് മത്സരം എന്നിവ സെൻ്റ് തോമസ് സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച് ളാലം പാലം ജംഗ്ഷനിൽ സമാപിക്കും. വൈകുന്നേരം അഞ്ചിന് പട്ടണ പ്രദക്ഷിണം ആരംഭിച്ച് രാത്രി എട്ടിന് അമലോത്ഭവ കുരിശുപള്ളിയിൽ എത്തും.

സി.വൈ.എം.എൽ സംഘടനയുടെ ആഭിമുഖ്യത്തിലുള്ള നാടകമേള ഡിസംബർ 1 മുതൽ 5 വരെ പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ ദിവസവും രാത്രി 7.30ന് അരങ്ങേറും. കൊല്ലം കടക്കാവൂരിൻ്റെ വിക്ടറി ആർട്‌സ് ക്ലബ്ബ്, ഇടപ്പാൾ നാദം കമ്യൂണിക്കേഷൻസ്, തിരുവനന്തപുരം സൗപർണിക, കൊല്ലം അമ്മ തീയേറ്റർ പീപ്പിൾ, ആറ്റിങ്ങൽ ശ്രീധന്യ തുടങ്ങിയ ട്രൂപ്പുകളുടെ നാടകങ്ങൾ വിവിധ ദിവസങ്ങളിലായി അവതരിപ്പിക്കും.

എട്ടാം തീയതി വൈകിട്ട് നടക്കുന്ന പ്രദക്ഷിണ സമാപനത്തിന് ശേഷം നാടക മത്സരങ്ങളുടെയും മറ്റ് മത്സരങ്ങളുടെയും സമ്മാനദാനം മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിക്കും. ഫാ. ജോസ് കാക്കല്ലിൽ, ഫാ. ജോസഫ് തടത്തിൽ, ഫാ. ജോർജ് മൂലേച്ചാലിൽ, കൈക്കാരന്മാരായ രാജേഷ് പാറയിൽ, അലക്സാണ്ടർ മുളയ്ക്കൽ, ടോമി പാനായിൽ തുടങ്ങി നിരവധി വൈദികരും ഭാരവാഹികളും ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.

Advertisement
WhiteswanTV Footer