Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പാലാ സെൻ്റ് തോമസ് കോളേജിൽ ക്വാണ്ടം സെഞ്ച്വറി എക്സിബിഷന് തുടക്കമായി; ഡിസംബർ 5 വരെ പ്രദർശനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: പാലാ സെൻ്റ് തോമസ് കോളേജ് ഫിസിക്സ് റിസർച്ച് ഡിപ്പാർട്ട്‌മെൻ്റായി ഉയർത്തിയതിൻ്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് ക്വാണ്ടം സെഞ്ച്വറി എക്സിബിഷന് തുടക്കമായി. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ലൂക്ക വെബ് പോർട്ടൽ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (കുസാറ്റ്), സെൻ്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.

നവംബർ 7ന് കുസാറ്റിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്ത പ്രദർശനം കേരളത്തിലെ മുഴുവൻ ജില്ലകളിലും എത്തിക്കുന്നതിൻ്റെ ഭാഗമായാണ് കോട്ടയം ജില്ലയിൽ പാലാ സെൻ്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തിൽ നവംബർ 29ന് ആരംഭിച്ചത്.

എറണാകുളം, കൊല്ലം ജില്ലകളിലെ പ്രദർശനത്തിന് ശേഷമാണ് പാലായിൽ എത്തിയത്. ഡിസംബർ 5-ാം തീയതി വരെ പാലാ സെൻ്റ് തോമസ് കോളേജിൽ പ്രദർശനം ഉണ്ടായിരിക്കും. തുടർന്ന് ആലപ്പുഴ ജില്ലയിലെ ചേർത്തല സെൻ്റ് മൈക്കിൾസ് സ്കൂളിലേക്ക് എക്സിബിഷൻ നീങ്ങും.

ക്വാണ്ടം സിദ്ധാന്തത്തിൻ്റെ സങ്കീർണ്ണ ആശയങ്ങൾ ലളിതമായി വിശദീകരിക്കുന്നതിന് പരീക്ഷണങ്ങൾ, ഇൻസ്റ്റലേഷനുകൾ, മാതൃകകൾ എന്നിവ പ്രദർശനത്തിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പരിശീലനം നേടിയ വിദഗ്ധർ ആശയങ്ങൾ സന്ദർശകർക്ക് വിശദീകരിച്ചു നൽകും. പൊതുജനങ്ങൾ, സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ, അധ്യാപകർ, ഗവേഷകർ തുടങ്ങി എല്ലാവർക്കുമായി രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് പ്രദർശന സമയം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix