Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമാകുന്നു. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകൾക്ക് പുറമെ കീമോതെറാപ്പിക്കും അപസ്മാരത്തിനും ഉപയോഗിക്കുന്ന മരുന്നുകൾക്കും ക്ഷാമം നേരിടുന്നതായാണ് വിവരം.

മരുന്ന് ക്ഷാമം പരിഹരിക്കാൻ ആശുപത്രികൾ പരമാവധി ലോക്കൽ പർച്ചേസ് നടത്തണമെന്നാണ് സർക്കാർ നിർദേശം. എന്നാൽ സർക്കാർ ആശുപത്രികളിൽ വലിയ തോതിൽ കുടിശ്ശിക നിലനിൽക്കുന്നതിനാൽ സ്വകാര്യ വിതരണക്കാർ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും നൽകാൻ മടിക്കുകയാണ്.

മെഡിക്കൽ കോളേജുകൾക്ക് പുറമെ നിരവധി ജനറൽ, ജില്ലാ ആശുപത്രികൾക്കും 100 കോടിയിലധികം രൂപയുടെ കുടിശ്ശികയുണ്ടെന്നാണ് വിവരം. തിരുവനന്തപുരം, എറണാകുളം ജനറൽ ആശുപത്രികൾക്ക് മാത്രം ഏകദേശം 120 കോടി രൂപ നൽകാനുണ്ട്. കാരുണ്യ പദ്ധതി വഴി സൗജന്യ ചികിത്സ നൽകിയതിന്റെ തുകയും ആശുപത്രികൾക്ക് ലഭിക്കാനുണ്ട്.

അടിയന്തരമായി പണം നൽകി മരുന്നുകൾ വാങ്ങുന്നത് ആശുപത്രികൾക്ക് വലിയ ബുദ്ധിമുട്ടാണ്. അടുത്തയാഴ്ചയോടെ പുതിയ മരുന്ന് സ്റ്റോക്ക് എത്തുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. എന്നാൽ സ്റ്റോക്ക് വൈകിയാൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.

കുടിശ്ശിക തീർക്കാൻ വൺ ടൈം സെറ്റിൽമെന്റ് ഉൾപ്പെടെയുള്ള നടപടികൾ സർക്കാർ ആലോചിക്കുന്നുണ്ട്. പർച്ചേസ് ഓർഡർ പ്രകാരമുള്ള മരുന്നുകൾ വേഗത്തിൽ എത്തിക്കാനും നടപടി സ്വീകരിക്കുന്നുണ്ട്. ചില മരുന്നുകൾക്ക് റീ-ടെൻഡർ വേണ്ടിവന്നതാണ് നിലവിലെ കാലതാമസത്തിന് കാരണമെന്നാണ് വിശദീകരണം. കുടിശ്ശിക അടിയന്തരമായി തീർത്തില്ലെങ്കിൽ സർക്കാർ ആശുപത്രികളിലെ മരുന്ന്-ഉപകരണ വിതരണം വീണ്ടും തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix