Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോട്ടയം- കുമരകം റോഡിൽ ശനി, ഞായർ ദിവസങ്ങളിൽ ഗതാഗത നിരോധനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: കോട്ടയം- കുമരകം റോഡിലെ കോണത്താറ്റ് പാലത്തിലും അപ്രോച്ച് റോഡിലും ടാറിങ് ജോലികൾ നടക്കുന്നതിനാൽ നവംബർ 29 (ശനി), 30 (ഞായർ) തീയതികളിൽ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോർഡിന്റെ (കെആർഎഫ്ബി) എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസ് അറിയിച്ചു. ടാറിങ് ജോലികൾ ശനിയാഴ്ച പകലും രാത്രിയിലുമായി നടക്കും. ഞായറാഴ്ച പകൽ, ടാറിങ് കഴിഞ്ഞ് രണ്ട് മണിക്കൂറുകൾക്ക് ശേഷം ഗതാഗതം പുനരാരംഭിക്കാൻ കഴിയുമെന്നും കിഫ്‌ബി അധികൃതർ വ്യക്തമാക്കി.

ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ:


ബസുകൾ: പാലത്തിന്റെ ഇരുകരകളിലുമായി യാത്ര അവസാനിപ്പിക്കണം.
ചെറുവാഹനങ്ങൾ: പാലത്തിനടുത്തുള്ള റോഡ് വഴി തിരിഞ്ഞുപോകണം.
ഭാരവാഹനങ്ങൾ (കോട്ടയത്തേക്ക്):
ആലപ്പുഴ, ചേർത്തല ഭാഗങ്ങളിൽനിന്ന് വരുന്ന ഭാരവാഹനങ്ങൾ ബണ്ട് റോഡിൽ എത്തി ഇടയാഴം – കല്ലറ വഴി പോകണം.
വൈക്കം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ തലയോലപ്പറമ്പ്, ഏറ്റുമാനൂർ വഴിയോ, ഇടയാഴം – കല്ലറ വഴിയോ പോകണം.
ഭാരവാഹനങ്ങൾ (ആലപ്പുഴ, വൈക്കം ഭാഗത്തേക്ക്):
കോട്ടയത്തു നിന്നു വരുന്ന വാഹനങ്ങൾ ചാലുകുന്ന് – മെഡിക്കൽ കോളജ് – നീണ്ടൂർ – കല്ലറ വഴി തിരിഞ്ഞുപോകണം.

ഗതാഗത നിരോധനം സംബന്ധിച്ച് യാത്രക്കാർ സഹകരിക്കണമെന്ന് കെആർഎഫ്ബി അഭ്യർഥിച്ചു.

Recent News

Advertisement
WhiteswanTV Footer