കോട്ടയം: റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നടക്കുന്ന കോട്ടയം എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ കലയുടെ പോരാട്ടങ്ങൾക്കിടയിലും തെരഞ്ഞെടുപ്പ് ബോധവൽക്കരണവുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ‘ലീപ്’ (ലോക്കൽ ഇലക്ഷൻ അവയർനസ് പ്രോഗ്രാം) സ്റ്റാൾ ശ്രദ്ധേയമായി.
ബോധവൽക്കരണത്തിന്റെ ഭാഗമായി ഒരുക്കിയ ഈ സ്റ്റാളിൽ ‘വോട്ടു കഥ, സമ്മാനം നേടാം’ എന്ന പരിപാടി സംഘടിപ്പിച്ചു. ഇവിടെ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കഥകൾ വായിച്ച് നിശ്ചിത സമയത്തിനുള്ളിൽ വേദിയിൽ അവതരിപ്പിച്ച മത്സരാർഥികൾക്ക് മധുരപലഹാരങ്ങളാണ് സമ്മാനമായി ലഭിച്ചത്. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ സ്റ്റാൾ സന്ദർശിക്കുകയും പരിപാടിക്ക് പിന്തുണയറിയിക്കുകയും ചെയ്തു.




