കോഴിക്കോട് : കോഴിക്കോട് താമരശ്ശേരി ഫ്രഷ് കട്ട് പ്ലാന്റിനെതിരായ അക്രമവുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതിയായി ഒളിവിൽ കഴിയവെ സമരസമിതി ചെയർമാനും, താമരശ്ശേരി മുസ്ലീം ലീഗ് സ്ഥാനാർത്ഥിയുമായ കുടുക്കിൽ ബാബുവിനെ നാമ നിർദേശ പത്രിക നൽകാൻ സഹായിച്ചയാളെ താമരശ്ശേരി പൊലീസ് ചോദ്യം ചെയ്തു.
മാഹി ചെറുകല്ലായി പൊന്നാമ്പത്ത് സൽമാനെയാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം നോട്ടീസ് നൽകി സൽമാനെ വിട്ടയച്ചു. ആഭ്യന്തര വിമാന സർവീസ് വഴി കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയ കുടുക്കിൽ ബാബുവിനെ ഇക്കഴിഞ്ഞ 18 ന് കാറിൽ കയറ്റി കൊണ്ട് പോയി കോഴിക്കോട്ടെ ഹോട്ടലുകളിൽ ഒളിവിൽ താമസിക്കാൻ സൗകര്യം ചെയ്തു കൊടുത്തെന്ന് കാണിച്ചാണ് സൽമാനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തത്.




