Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: kottayammedicalcolleage

ബിന്ദുവിന്റെ മകള്‍ നവമിക്ക് തുടര്‍ ചികത്സ ഇന്ന്; കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

കോട്ടയം: മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ മകള്‍ നവമിയെ ഇന്ന് തുടര്‍ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്.നവമിയുടെ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജിലെത്തിയപ്പോഴാണ് ശുചിമുറി കെട്ടിടം തകര്‍ന്ന് വീണ് അപകടമുണ്ടായത്. അതേസമയം ആരോഗ്യവകുപ്പിനെതിരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ സംഘടനകളുടെ നീക്കം. വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് ഇന്നും സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും.പത്തനംതിട്ടയിലെ വീണ ജോര്‍ജിന്റെ വീടും, തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയും, ഓഫീസും […]
Read more

കോട്ടയം മെഡിക്കല്‍ കോളജ് അപകടം: ഇന്നും ആരോഗ്യമന്ത്രിക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍കോളജ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ സംസ്ഥാന വ്യാപകമായുള്ള പ്രതിഷേധം ഇന്നും തുടരും. എല്ലാ ജില്ലകളിലും യൂത്ത് കോണ്‍ഗ്രസ് ഇന്ന് പ്രതിഷേധം നടത്തും. തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ വസതിയിലേക്കും, പത്തനംതിട്ടയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വീട്ടിലേക്കും എം.എല്‍.എ ഓഫീസിലേക്കും പ്രതിഷേധത്തിന് സാധ്യതയുണ്ട്. പ്രതിഷേധം കനക്കാനുള്ള സാധ്യതയുള്ളതിനാല്‍ മന്ത്രിയുടെ ഓഫീസിനും വീടിനും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മറ്റു ജില്ലകളില്‍ കളക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് സംഘടിപ്പിക്കും. അപ്രതീക്ഷിത പ്രതിഷേധങ്ങള്‍ക്കും കരിങ്കൊടി പ്രതിഷേധത്തിനും സാധ്യതയുണ്ട്. മന്ത്രി രാജി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix