Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: kovalam

കോവളത്ത് റഷ്യൻ വനിതക്ക് തെരുവുനായ ആക്രമണം

തിരുവനന്തപുരം: കോവളം ബീച്ചിലെത്തിയ വിദേശ വനിതയ്ക്ക് തെരുവുനായയുടെ ആക്രമണം. റഷ്യൻ സ്വദേശിനിയായ പൗളിനയെയാണ് തെരുവുനായ ആക്രമിച്ചത്. ശനിയാഴ്ച വെെകിട്ടായിരുന്നു സംഭവം. കോവളം ബീച്ചിലൂടെ നടക്കുന്നതിനിടെ തെരുവുനായ യുവതിയുടെ വലതുകാലിൽ കടിക്കുകയായിരുന്നു.പിന്നാലെ പൗളിന വിഴിഞ്ഞം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടി. കൂടുതൽ ചികിത്സയ്‌ക്കായി ഇവരെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്തിട്ടുണ്ട്. റഷ്യൻ വനിതയെ കൂടാതെ മറ്റ് മൂന്നുപേരെയും ഈ നായ ആക്രമിച്ചതായി പ്രദേശവാസികൾ പറയുന്നു.
Read more

പാമ്പ് കടിയേറ്റ് അഥിതി തൊഴിലാളി മരിച്ചു; സംഭവം കോവളത്ത്

തിരുവനന്തപുരം: കോവളത്ത് വാടക വീട്ടിൽ വെച്ച് അതിഥി തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു. ബംഗാൾ സ്വദേശി അലോക് ദാസ്(35) ആണ് മരിച്ചത്. കോവളം ജഗ്ഷന് സമീപത്തുള്ള വാടക കെട്ടിടത്തിലാണ് അലോക് ദാസ് താമസിച്ചിരുന്നത്. വ്യാഴാഴ്ച രാത്രി വീടിന് പുറത്തിറങ്ങി തിരികെ കയറുന്നതിനിടെയാണ് ഇയാളെ പാമ്പ് കടിച്ചത്. കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ അലോക് ദാസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ കോവളം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അവിവാഹിതനാണ് അലോക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix