‘പത്തുവർഷം കഴിഞ്ഞും ചിന്നക്കനാലിൽ ആനയുണ്ടെങ്കിൽ അതൊരു വിസ്മയം’; മിഷൻ ചക്കക്കൊമ്പനെതിരെ കെ.ആർ. മീര
കൊച്ചി: മിഷൻ ചക്കക്കൊമ്പനുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ വിമർശനവുമായി എഴുത്തുകാരി കെ.ആർ. മീര. പത്തുവർഷം കഴിഞ്ഞും ചിന്നക്കനാലിൽ ആനകൾ ഉണ്ടെങ്കിൽ അതൊരു വിസ്മയമായിരിക്കുമെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു. ചിന്നക്കനാലിൽ നാല് കൊമ്പന്മാർ ഉണ്ടായിരുന്നുവെന്നും അതിൽ ഒരെണ്ണം വൈദ്യുതാഘാതമേറ്റും മറ്റൊന്ന് പരിക്കേറ്റും ചത്തുവെന്നും മീര പറഞ്ഞു. മൂന്നാമത്തെ ആനയെ കാടുകടത്തി. ഇപ്പോൾ ബാക്കിയുള്ളത് ചക്കക്കൊമ്പനാണ്. മുതുകിൽ സിറിഞ്ച് തറച്ച നിലയിൽ ചക്കക്കൊമ്പൻ ഓടുകയാണെന്നും അവർ കുറിച്ചു. മനുഷ്യരും മൃഗങ്ങളും തമ്മിൽ സഹജീവിതം സാധ്യമാകണമെങ്കിൽ പരസ്പരം ഇടം മാനിക്കണമെന്ന് കെ.ആർ. മീര […]
Read more