Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അമേരിക്കയിൽ രണ്ട് യാത്രാവിമാനങ്ങളുടെ ചിറകുകൾ കൂട്ടിയിടിച്ചു; അപകടത്തിൽ ആർക്കും പരിക്കില്ല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിങ്ടൺ: അമേരിക്കയിൽ രണ്ട് യാത്രാവിമാനങ്ങളുടെ ചിറകുകൾ തമ്മിൽ കൂട്ടിയിടിച്ചു. വാഷിങ്ടണിലെ റൊണാൾഡ് റീഗൻ നാഷണൽ എയർപോർട്ടിൽ വെള്ളിയാഴ്ച വൈകിട്ട് 5.10ഓടെയായിരുന്നു സംഭവം. അമേരിക്കൻ എയർലൈൻസിന്റെ രണ്ട് ബോയിങ് 737-800 വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 638, ഫ്ലൈറ്റ് 2152 എന്നീ വിമാനങ്ങളുടെ ചിറകുകളാണ് തമ്മിൽ കൂട്ടിയിടിച്ചത്. ഷിക്കാഗോയിലേക്ക് പുറപ്പെടാനായി ടേക്ക് ഓഫിനുള്ള ക്യൂവിൽ നിൽക്കുകയായിരുന്നു ഫ്ലൈറ്റ് 2152. ഡാളസിലേക്ക് പോകാനിരുന്ന ഫ്ലൈറ്റ് 638 ടാക്സിവേയിലൂടെയും നീങ്ങുകയായിരുന്നു. ഇതിനിടെ വിമാനങ്ങൾ മുന്നോട്ടുപോകുന്നതിനിടെയാണ് ചിറകുകൾ കൂട്ടിയിടിച്ചത്.

അപകടത്തെത്തുടർന്ന് രണ്ട് വിമാനങ്ങളും സുരക്ഷിതമായി ഗേറ്റുകളിലേക്ക് തിരിച്ചെത്തിച്ചു. യാത്രക്കാരെ ഇറക്കിയശേഷം വിശദമായ പരിശോധനയ്ക്കായി വിമാനങ്ങൾ സർവീസിൽനിന്ന് മാറ്റി. സംഭവത്തിന്റെ കാരണം കണ്ടെത്താൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അമേരിക്കയിൽ വിമാന സർവീസുകൾ വ്യാപകമായി തടസ്സപ്പെട്ട് രണ്ടാഴ്ച പിന്നിടുന്നതിനിടെയാണ് പുതിയ അപകടം. വിമാന ഗതാഗത നിയന്ത്രണ സംവിധാനത്തിലെ ആശയവിനിമയ പ്രശ്നത്തെത്തുടർന്ന് ഈ മാസം ആദ്യം രാജ്യവ്യാപകമായി വിമാന സർവീസുകൾ നിർത്തിവെക്കേണ്ട സാഹചര്യമുണ്ടായിരുന്നു.

ഈ മാസം ആദ്യം മയാമി അന്താരാഷ്ട്ര വിമാനത്താവളത്തിലും രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ചിരുന്നു. കോപ എയർലൈൻസിന്റെ യാത്രാവിമാനവും യുപിഎസിന്റെ ചരക്കുവിമാനവുമാണ് വിമാനത്താവളത്തിനുള്ളിൽ നീങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ടത്. സെപ്റ്റംബറിൽ ഇതേ വിമാനത്താവളത്തിൽ ആമസോണിന്റെ ചരക്കുവിമാനം റൺവേയിൽനിന്ന് പുറത്തേക്ക് പോയി അപകടമുണ്ടായിരുന്നു. ഈ സംഭവത്തിൽ വിമാനത്തിന് പുറത്തുണ്ടായിരുന്ന അഞ്ച് പേർ മരിക്കുകയും ചെയ്തു.

തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന ഇത്തരം അപകടങ്ങൾ അമേരിക്കയിലെ വിമാന സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് വീണ്ടും ആശങ്ക ഉയർത്തുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix