കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തെറിച്ചുവീണു; വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. കല്ലറ താപസഗിരി സ്വദേശി അൽ അമീൻ (19) ആണ് അപകടത്തിൽപ്പെട്ടത്. പോളിടെക്‌നിക് വിദ്യാര്‍ത്ഥിയാണ് അമീന്‍. ഇന്ന് രാവിലെ ഒമ്പത് മണിയോടെ കല്ലറ ജംഗ്ഷനിലായിരുന്നു അപകടം. കല്ലറയിൽ നിന്ന് വെഞ്ഞാറമൂട്ടിലേക്ക് പോകുകയായിരുന്ന പ്രിയദർശിനി ബസിന്റെ പിൻവശത്തെ വാതിൽ തുറന്നതിനെ തുടർന്ന് അൽ അമീൻ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടത്തിൽ തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥി ചികിത്സയിലാണ്.
Read more






