ഹരിപ്പാട് കെഎസ്ആർടിസി ബസും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ 24കാരൻ മരിച്ചു
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം ബസും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. കുമാരപുരം താമല്ലാക്കൽ കണ്ടത്തിൽ കിഴക്കതിൽ രാജേന്ദ്രൻ–മായ ദമ്പതികളുടെ മകൻ അഞ്ചിത്ത് (24) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഞായറാഴ്ച വൈകിട്ട് 3.30ഓടെയായിരുന്നു അപകടം. നങ്ങ്യാർകുളങ്ങരയിൽനിന്ന് വീട്ടിലേക്ക് ബുള്ളറ്റിൽ മടങ്ങുകയായിരുന്നു അഞ്ചിത്ത്. ഇതിനിടെ ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽനിന്ന് റോഡിലേക്ക് ഇറങ്ങിയ ബസുമായി അഞ്ചിത്ത് സഞ്ചരിച്ച ബുള്ളറ്റ് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി […]
Read more