Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KSU March

പൊലീസ് മര്‍ദനം: നിയമസഭയിലേക്ക് കെഎസ്‌യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: പൊലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസിന് നേരെ പ്രവര്‍ത്തകര്‍ കമ്പും കല്ലുമെറിഞ്ഞു. പല തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയില്ല. മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ മാര്‍ച്ച്.
Read more

പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധി;കോഴിക്കോട് ആര്‍ഡിസി ഓഫീസിലേയ്ക്ക് കെഎസ്‌യു മാര്‍ച്ച്

കോഴിക്കോട്:മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധം ശക്തമാക്കി യുവജന സംഘനടകള്‍.കോഴിക്കോട് ആര്‍ഡിഡി ഓഫീസിലേക്ക് കെഎസ്യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.ഓഫീസ് പൂട്ടിയിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുകയായിരുന്നു.പ്രതിഷേധക്കാരെ പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി. മലപ്പുറത്ത് ഫ്രറ്റേണിറ്റി പ്രവര്‍ത്തകരും റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. പാലക്കാട്-കോഴിക്കോട് ദേശീയപാതയാണ് ഉപരോധിച്ചത്. റോഡില്‍ കിടന്നായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഫ്രറ്റേണിറ്റി ഉപരോധത്തില്‍ പ്ലസ് വണ്ണിന് സീറ്റ് ലഭിക്കാത്ത വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുത്തിരുന്നു.
Read more

പ്ലസ് വണ്‍ സീറ്റ് വര്‍ധന ആവശ്യപ്പെട്ട് നടത്തിയ കെഎസ് യു മാര്‍ച്ചില്‍ സംഘര്‍ഷം

പാലക്കാട്:മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് അപര്യാപ്തത പരിഹരിക്കണമെന്നാവശ്യപ്പെട്ട് പാലക്കാടും കണ്ണൂരും കെഎസ്യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.കണ്ണൂരില്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.പാലക്കാട് കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. അധിക ബാച്ചുകള്‍ അനുവദിച്ച് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ഒഴിവാക്കണമെന്ന് അലോട്ട്‌മെന്റ് പ്രക്രിയ ആരംഭിക്കുമ്പോള്‍ തന്നെ വിദ്യാര്‍ത്ഥി സംഘടനകള്‍ സര്‍ക്കാരെ അറിയിച്ചിരുന്നു.അവസാനഘട്ട അലോട്ട്‌മെന്റ് ഫലം വരുമ്പോഴും പതിനായിരകണക്കിന് വിദ്യാര്‍ത്ഥികളാണ് മലബാറില്‍ പ്ലസ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix