Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kuwait Drone Attack

കുവൈത്തിൽ ഇറാന്റെ ഡ്രോൺ ആക്രമണ പരമ്പര

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇറാന്റെ ഡ്രോൺ ആക്രമണം. രാജ്യത്തെ പ്രധാന അടിസ്ഥാന സൗകര്യങ്ങളെയാണ് ലക്ഷ്യമിട്ട് ആക്രമണം ഉണ്ടായത്. വൈദ്യുതി, വെള്ളം, എണ്ണ എന്നിവയുടെ സംഭരണവും വിതരണവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ആക്രമണത്തിൽ ബാധിച്ചതായി വിവരം ലഭിക്കുന്നു. കൂടാതെ വിവിധ സർക്കാർ വകുപ്പുകൾ പ്രവർത്തിക്കുന്ന മിനിസ്ട്രി കോംപ്ലക്‌സിനും നേരെ ആക്രമണം നടന്നിട്ടുണ്ട്. മിനിസ്ട്രി കോംപ്ലക്‌സിന് കാര്യമായ കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്. രണ്ട് വൈദ്യുതി-ജലവിതരണ കേന്ദ്രങ്ങൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്. അധികൃതർ സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്.
Read more

കുവൈത്തിലെ തുറമുഖങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണം

കുവൈത്ത് സിറ്റി: കുവൈത്തിലെ ഷുവൈഖ് തുറമുഖത്തെ ലക്ഷ്യമിട്ട് വെള്ളിയാഴ്ച പുലർച്ചെ ശത്രു ഡ്രോൺ ആക്രമണം നടന്നു. കുവൈത്ത് പോർട്സ് അതോറിറ്റി ആക്രമണം സ്ഥിരീകരിച്ചു. സർക്കാർ കമ്മ്യൂണിക്കേഷൻ സെന്റർ പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ആക്രമണത്തിൽ വസ്തു നാശം മാത്രമാണുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തെ തുടർന്ന് അടിയന്തര പ്രതികരണ സംവിധാനങ്ങൾ സജീവമാക്കി. ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നാശനഷ്ടങ്ങളുടെ തോത് ഇപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ, മുബാറക് അൽ-കബീർ തുറമുഖത്തും പുലർച്ചെ ഡ്രോണുകളും ലോയിറ്ററിംഗ് […]
Read more

Recent News

Advertisement
WhiteswanTV Footer