കുവൈത്ത് സിറ്റി: കുവൈത്തിൽ ഇറാന്റെ ഡ്രോൺ ആക്രമണം. രാജ്യത്തെ പ്രധാന അടിസ്ഥാന സൗകര്യങ്ങളെയാണ് ലക്ഷ്യമിട്ട് ആക്രമണം ഉണ്ടായത്. വൈദ്യുതി, വെള്ളം, എണ്ണ എന്നിവയുടെ സംഭരണവും വിതരണവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ആക്രമണത്തിൽ ബാധിച്ചതായി വിവരം ലഭിക്കുന്നു. കൂടാതെ വിവിധ സർക്കാർ വകുപ്പുകൾ പ്രവർത്തിക്കുന്ന മിനിസ്ട്രി കോംപ്ലക്‌സിനും നേരെ ആക്രമണം നടന്നിട്ടുണ്ട്.
മിനിസ്ട്രി കോംപ്ലക്‌സിന് കാര്യമായ കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്. രണ്ട് വൈദ്യുതി-ജലവിതരണ കേന്ദ്രങ്ങൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്. അധികൃതർ സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്.




