Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: kuwait

പ്രധാനമന്ത്രിക്ക് കുവൈത്തിന്റെ ആദരവ്; ഉയർന്ന സിവിലിയൻ ബഹുമതി സ്വീകരിച്ചു

കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദര്‍ശനത്തിന് കുവൈത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈത്തിലെ ഉയർന്ന സിവിലിയൻ ബഹുമതി. കുവൈത്തിന്‍റെ വിശിഷ്ട മെഡലായ മുബാറക് അൽ കബീർ മെഡൽ കുവൈത്ത് അമീർ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. കുവൈത്ത് പ്രധാനമന്ത്രിയുമായും മോദി കൂടിക്കാഴ്ച നടത്തി. നരേന്ദ്ര മോദിക്ക് മറ്റൊരു രാജ്യം സമ്മാനിക്കുന്ന 20-ാമത് അന്താരാഷ്ട്ര ബഹുമതിയാണിത്. കുവൈത്ത് സന്ദര്‍ശിക്കാനെത്തിയ മോദിക്ക് ബയാന്‍ പാലസില്‍ ഔദ്യോഗിക ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ചു. ചടങ്ങില്‍ കുവൈത്ത് അമീറും പങ്കെടുത്തു.
Read more

എയര്‍ലൈന്‍ അധികൃതരുടെ അനാസ്ഥ; യാത്രക്കാർ വലഞ്ഞത് 13 മണിക്കൂർ

ബിനുകൃഷ്ണ /സബ് എഡിറ്റർ കുവൈത്ത്‌സിറ്റി: കുവൈത്ത് വിമാനത്താവളത്തിൽ ഭക്ഷണവും വെള്ളവും ലഭിക്കാതെ വലഞ്ഞ യാത്രക്കാർക്ക് സഹായമായത് കുവൈത്തിലെ ഇന്ത്യൻ എംബസി. യന്ത്ര തകരാറിനെ തുടർന്ന് കുവൈത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ മുംബൈ- മാഞ്ചസ്റ്റര്‍ ഗള്‍ഫ് എയറിലെ യാത്രക്കാരാണ് 13 മണിക്കൂറോളം അധികൃതരുടെ അവഗണനക്ക് വിധേയരായത്. ബഹ്‌റൈനില്‍ നിന്ന് പറന്ന് രണ്ട് മണിക്കൂറിന് ശേഷം കുവൈത്തില്‍ ലാൻഡ് ചെയ്ത വിമാനത്തിന്റെ തകരാർ പരിഹരിച്ച് സർവീസ് പുനരാരംഭിക്കുന്നതു വരെ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന യാത്രക്കാർക്ക് ഭക്ഷണമോ വെള്ളമോ നൽകാൻ എയർലൈൻ […]
Read more

കുവൈത്തില്‍ വന്‍തീപിടിത്തം;മരണം 41

കുവൈത്തിലെ തൊഴിലാളി ക്യാമ്പില്‍ വന്‍ തീപിടിത്തം.ദുരന്തമുണ്ടായത് മാംഗെഫില്‍ മലയാളി ഉടമയായ NBTC കമ്പനിയുടെ നാലാം നമ്പര്‍ ക്യാമ്പില്‍.41 മരണമെന്ന് അറബ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യ്തു.തീപിടിത്തത്തില്‍ രണ്ട് മലയാളികള്‍ മരിച്ചതായി റിപ്പോര്‍ട്ട്.30 ഇന്ത്യക്കാര്‍ ചികിത്സയില്‍.നടുക്കം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി.എല്ലാ സഹായവും ഇന്ത്യന്‍ എംബസി ചെയ്യുമെന്ന് ഡോ.എസ്.ജയശങ്കര്‍ അറിയിച്ചു.
Read more

ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഇന്ത്യ ഇന്ന് കുവെറ്റിനെ നേരിടും

ദോഹ:ഇന്ത്യന്‍ ടീം ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ന് ഏഷ്യന്‍ കരുത്തരായ ഖത്തറിനെ നേരിടാനൊരുങ്ങുന്നു.യോഗ്യതാ റൗണ്ടിലെ ഏറ്റവും കടുത്ത മത്സരമാണ് ഖത്തറിനെതിരെയുള്ളത്. ഈ മത്സരം വിജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലേക്ക് കടക്കാനാവൂ.ഇന്ന് വിജയിച്ചാല്‍ അടുത്ത ഏഷ്യന്‍ കപ്പിനും ഇന്ത്യന്‍ ടീമിന് നേരിട്ട് യോഗ്യത നേടാം.ഖത്തര്‍ ഇതിനകം തന്നെ ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലേക്ക് പ്രവേശിച്ചിരുന്നു. ഇന്നത്തെ മത്സരത്തിന് ബൂട്ട് കെട്ടുമ്പോള്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരമായ സുനില്‍ ഛേത്രി ഉണ്ടാവില്ല.കുവൈത്തുമായി നടന്ന മത്സരത്തിലാണ് ഇന്ത്യന്‍ […]
Read more
1 … 8 9 10

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix