Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: kuwait

വിസ നിയമത്തിൽ മാറ്റം വരുത്തി ചൈന: കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ, സൗദി രാജ്യങ്ങൾക്ക് വിസയില്ലാതെ പ്രവേശിക്കാം

റിയാദ്: ചൈന വിസ നിയമത്തിൽ മാറ്റം വരുത്തി. വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാൻ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ എന്നീ രാജ്യങ്ങളെ ഉൾപ്പെടുത്തി. 2018 മുതൽ യു.എ.ഇ, ഖത്തർ എന്നീ രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർക്ക് ചൈന ഓൺ അറൈവൽ വിസ അനുവദിച്ചിരുന്നു. പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ മുഴുവൻ ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്കും ചൈനയിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയും. പുതിയ നിയമം 2026 ജൂൺ ഒമ്പത് മുതൽ നടപ്പാവും. നിലവിൽ സൗദി പൗരന്മാർക്ക് വിസ […]
Read more

ഹജ്ജ് തീര്‍ഥാടനത്തിനുള്ള ഒരുക്കങ്ങൾ പൂര്‍ത്തിയായി

കുവൈത്ത് സിറ്റി: ഹജ്ജ് തീ‍ർത്ഥാടനത്തിന് ആവശ്യമായ നടപടികളും ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം സംഭവിച്ച പ്രശ്നങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുന്നുണ്ടെന്നും ഈ വർഷത്തെ ഹജ്ജ് സീസൺ മികച്ചതാക്കാനുളള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. കുവൈത്തിൽ നിന്നുള്ള തീർത്ഥാടകർക്ക് സൗദി അറേബ്യയിലേക്ക് ഹജ്ജിന് പോകാനുള്ള തീർത്ഥാടകരുടെ ആദ്യ സംഘം അടുത്ത വെള്ളിയാഴ്ച രാവിലെയും, ഏറ്റവും കൂടുതൽ തീർത്ഥാടകരുള്ള വിമാനം ഞായറാഴ്ചയും പുറപ്പെടും. ഇന്നലെ 2400ൽ അധികം നുസുക് കാർഡുകൾ തീർത്ഥാടകർക്കായി സജീവമാക്കിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Read more

എട്ട് കിലോ ഹെറോയിനും ക്രിസ്റ്റൽ മെത്തുമായി ഇന്ത്യക്കാരൻ കുവൈത്തിൽ പിടിയിൽ

കുവൈത്ത് സിറ്റി: എട്ട് കിലോ ഹെറോയിനും ക്രിസ്റ്റൽ മെത്തുമായി ഇന്ത്യക്കാരൻ കുവൈത്തിൽ പിടിയിൽ. കുവൈത്തിലെ ആഭ്യന്തര മന്ത്രാലയം ക്രിമിനൽ സെക്യൂരിറ്റി സെക്ടറും ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് നാർക്കോട്ടിക് കൺട്രോളും ചേർന്നാണ് ഇന്ത്യൻ പൗരനെ അറസ്റ്റ് ചെയ്തത്. വിതരണത്തിനായി ശേഖരിച്ച വൻതോതില്‍ മയക്കുമരുന്നും സൈക്കോട്രോപിക് ലഹരിവസ്തുക്കളും കൈവശം വച്ചതിനാണ് ഇയാള്‍ പിടിയിലായത്. മയക്കുമരുന്ന് തയ്യാറാക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഉപയോഗിക്കുന്ന ഉപകരണങ്ങളും ഇയാളുടെ പക്കലുണ്ടായിരുന്നു. ചോദ്യം ചെയ്യലിൽ വിദേശത്തുള്ള കൂട്ടാളികളിൽ നിന്ന് മയക്കുമരുന്ന് പ്രാദേശികമായി വിതരണം ചെയ്യാൻ നിർദ്ദേശങ്ങൾ ലഭിച്ചതായി […]
Read more

കുവൈത്തിൽ കനത്ത സുരക്ഷാ പരിശോധന; ജലീബിൽ 301പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ജലീബ് അൽ ശുയൂഖിൽ നടത്തിയ ഒരു പ്രധാന സുരക്ഷാ പരിശോധനയിൽ 70ലധികം നിയമലംഘനങ്ങൾ കണ്ടെത്തി. 52 ഒളിവിൽ പോയ വ്യക്തികൾ ഉൾപ്പെടെ 301 പ്രതികളെ അറസ്റ്റ് ചെയ്തു. നിയമപരമായ ലംഘനങ്ങൾക്ക് 249 പേരെ നാടുകടത്തി. 191 വസ്തുക്കൾ പിടിച്ചെടുത്തു. ഫയർഫോഴ്‌സ് 238 അടച്ചുപൂട്ടൽ നോട്ടീസുകൾ പുറപ്പെടുവിക്കുകയും 121 ഇലക്ട്രിക്കൽ കേബിളുകൾ വിച്ഛേദിക്കുകയും ചെയ്തു. 130 വീടുകളുടെ വൈദ്യുതിയും വിച്ഛേദിച്ചതായി അധികൃതർ അറിയിച്ചു.
Read more

കുവൈത്തിൽ താപനില 50 ഡിഗ്രി സെൽഷ്യസിൽ

കുവൈത്ത് സിറ്റി: കുവെെത്തിൽ ചൂട് കനക്കുന്നു. വേനൽ കടുത്തതോടെ ഉയർന്ന താപനിലയും ഒപ്പം വൈദ്യുതി മുടക്കവും പതിവായിരിക്കുകയാണ്. താപനില ഇതിനകം 50 ഡിഗ്രി സെൽഷ്യസിനടുത്തെത്തി. ബുധനാഴ്ച രാവിലെ വൈദ്യുതി ഉപഭോഗ സൂചിക റെഡ് സോണിലേക്ക് പ്രവേശിച്ചു. 16,393 മെഗാവാട്ട് ആണ് രേഖപ്പെടുത്തിയത്. വൈദ്യുതിയുടെ ഉപയോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം മൊത്തം 51 പ്രദേശങ്ങളിൽ ആസൂത്രിതമായ വൈദ്യുതി മുടക്കം പ്രഖ്യാപിച്ചു. വൈദ്യുതി മുടക്കം വ്യത്യസ്ത സമയ ദൈർഘ്യങ്ങളിൽ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ബാധിക്കപ്പെടുന്ന പ്രദേശങ്ങൾ […]
Read more

കാമുകിയെ ബലാത്സംഗം ചെയ്ത് കൊന്ന് മൃതദേഹം ബാഗിലാക്കി; പ്രതിക്ക് വധശിക്ഷ

കുവൈത്ത്: കാമുകിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കാമുകന് വധശിക്ഷ. കുവൈത്തിലെ റുമൈത്തിയയിൽ കാമുകിയെ തടഞ്ഞുവെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കുവൈത്ത് പൗരനാണ് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചത്. പ്രതി ഇരയുടെ മൃതദേഹം ഒരു ബാഗിലാക്കി വീടിന് പുറത്തേക്ക് കൊണ്ടുപോയെന്ന് കേസ് ഫയലുകളില്‍ വ്യക്തമാക്കുന്നു. പബ്ലിക് പ്രോസിക്യൂഷനെ പ്രതിനിധീകരിച്ച് അഡ്വക്കേറ്റ് ഫാരിസ് ഹുസൈൻ അൽ-ദബ്ബൂസ് ഹാജരായി. പ്രതിയെ കുറ്റക്കാരനായി പ്രഖ്യാപിക്കണമെന്നും പരമാവധി ശിക്ഷ നൽകണമെന്നും അദ്ദേഹം കോടതിയിൽ അഭ്യർത്ഥിച്ചു. കോടതിയിൽ വാദങ്ങൾ ബോധിപ്പിക്കവെ പ്രതി ഇരയുടെ സ്വകാര്യത ലംഘിച്ചതായി […]
Read more

പുരോഗതിക്കും വികസനത്തിനും സ്ത്രീകൾ വഹിച്ച പങ്ക് അഭിമാനകരം: കുവൈത്ത് അമീർ

കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ പുരോഗതിക്കും വികസനത്തിനും കുവൈത്തിലെ സ്ത്രീകൾ നൽകിയ സുപ്രധാന സംഭാവനകളിൽ അഭിമാനമുണ്ടെന്ന് അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്. കുവൈത്ത് വനിതാ ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും ആഗ്രഹിക്കുന്ന സമഗ്രമായ വികസനം എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ സ്ത്രീകളുടെ ഗൗരവമായ പങ്കാളിത്തം അദ്ദേഹം പ്രത്യേകം പരാമർശിച്ചു. കുവൈത്തിലെ സ്ത്രീകൾ പ്രാദേശികമായും അന്തർദേശീയമായും വിവിധ മേഖലകളിൽ വഹിക്കുന്ന സജീവ പങ്കിന്‍റെ പ്രാധാന്യം അദ്ദേഹം എടുത്തു പറഞ്ഞു.
Read more

കുവൈത്ത് പ്രവാസികൾക്ക് ആശ്വാസം; സഹേൽ ആപ്പിൽ പുതിയ സേവനമെത്തി

കുവൈത്ത് സിറ്റി: കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ സഹേലിൽ പുതിയ സേവനം ആരംഭിച്ചതായി പ്രഖ്യാപിച്ചു. പ്രവാസികൾക്ക് ഇനി മുതൽ അവരുടെ വിലാസത്തിൽ മാറ്റങ്ങൾ വരുത്താൻ ഈ സേവനത്തിലൂടെ കഴിയും. മെച്ചപ്പെട്ട പ്രവർത്തന കാര്യക്ഷമതയോടെ ഡിജിറ്റൽ സേവനങ്ങൾ വികസിപ്പിക്കുന്നതിനും നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനുമുള്ള അതോറിറ്റിയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് സഹേൽ ആപ്പിൽ ഈ സേവനം കൂടി ചേർത്തിരിക്കുന്നത്. മുൻപ് സിവിൽ ഐഡി മേൽവിലാസത്തിൽ മാറ്റങ്ങൾ വരുത്താൻ അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്തതിന് ശേഷം […]
Read more

പഹൽഗാം ഭീകരാക്രമണം; ഇന്ത്യക്ക് കുവൈത്തിന്‍റെ ഐക്യദാർഢ്യം

കുവൈത്ത് സിറ്റി: പഹൽഗാമം ഭീകരാക്രമണത്തിൽ ഐക്യദാർഢ്യവുമായി കുവൈത്ത്. സംഭവത്തിൽ കുവൈത്ത് വിദേശകാര്യ മന്ത്രാലയം അഗാധമായ ദുഃഖം രേഖപ്പെടുത്തി. എല്ലാത്തരം ഭീകരതകളെയും, അവയ്ക്ക് പിന്നിലെ കാരണങ്ങൾ പരിഗണിക്കാതെ, രാജ്യം ശക്തമായി നിരാകരിക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ സ്ഥിരീകരിച്ചു. കുവൈത്ത് അമീർ ശൈഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ്, കിരീടവകാശി ശൈഖ് സബാഹ് അൽ ഖാലിദ് അൽ സബാഹ്, പ്രധാന മന്ത്രി ശൈഖ് അഹമദ് അബ്ദുള്ള അൽ സബാഹ് എന്നിവർ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുകയും പരിക്കേറ്റവർക്ക് […]
Read more

കുവൈത്തിൽ 8,851 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈറ്റില്‍ നടന്ന വ്യാപക സുരക്ഷാ പരിശോധനയില്‍ നിരവധി ട്രാഫിക്ക് നിയമലംഘനങ്ങള്‍ കണ്ടെത്തി. 8,851 ട്രാഫിക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. പരിശോധനകളില്‍ പിടികൂടിയ ഏഴ് പേരെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ഡ്രഗ് കണ്‍ട്രോളിന് കൈമാറി. മയക്കുമരുന്ന് കൈവശം വെച്ചതിനോ അല്ലെങ്കില്‍ മയക്കുമരുന്നിന്റെയോ മദ്യത്തിന്റെയോ സ്വാധീനത്തില്‍ വാഹനമോടിച്ചതിനോ ആണ് പിടിക്കപ്പെട്ടത്. പിടിക്കപ്പെട്ടവയില്‍ 54 നിയമലംഘനങ്ങള്‍ ഭിന്നശേഷിയുള്ളവര്‍ക്കായി നീക്കിവെച്ച സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടതാണ്. കേസ് കോടതിയിലെത്തിച്ചാല്‍, ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെ തടവോ 600 മുതല്‍ 1,000 […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix