കുവൈത്ത് സിറ്റി: കുവെെത്തിൽ ചൂട് വർധിക്കുന്നു. രാജ്യം പുതിയ വേനൽക്കാലം ആരംഭിക്കാൻ തയ്യാറെടുക്കുകയാണെന്ന് അൽ-അജൈരി സയന്‍റിഫിക് സെന്റർ വ്യക്തമാക്കി. ജൂൺ 20 മുതൽ ‘തുവൈബ നക്ഷത്രോദയം’ എന്ന പ്രാദേശിക ഗ്രീഷ്മകാലഘട്ടം ആരംഭിക്കുമെന്നും സയന്‍റിഫിക് സെന്റർ വ്യക്തമാക്കി.
ഈ ഗ്രീഷ്മകാലഘട്ടം 13 ദിവസത്തെ ദൈർഘ്യമുള്ളതായിരിക്കും. ദീർഘമായ ദിവസങ്ങളും ഉയർന്ന താപനിലയും ഈ കാലഘട്ടത്തിൽ അനുഭവപ്പെടും. ഈ സമയത്ത് ഉച്ചയ്ക്കും മധ്യാഹ്ന സമയങ്ങളിലും താപനില കൂടുതലായിരിക്കും, ഈ നക്ഷത്തിന്റെ ഉദയം മഴക്കാലത്തിന്റെ അവസാനവും കൂടിയാണ്.
വർഷത്തിലെ ഏറ്റവും ദൈർഘ്യമുള്ള ദിവസം ഈ കാലഘട്ടത്തിൽ അനുഭവപ്പെടും. ഈ കാലഘട്ടത്തിൽ രാത്രികൾ വളരെ ചെറുതായിരിക്കും, ദിവസങ്ങൾ ദീർഘമായിരിക്കും. കൂടാതെ ഏറ്റവും ചെറിയ രണ്ട് രാത്രികളും ഉണ്ടാകും.




