Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: kuwait

കുവൈത്തിൽ 10 ടൺ കേടായ മത്സ്യവും ചെമ്മീനും പിടികൂടി

കുവൈത്ത് സിറ്റി: കുവെെത്തിൽ 10 ടൺ മത്സ്യവും ചെമ്മീനും പിടിച്ചെടുത്ത് നശിപ്പിച്ചു. ഷർഖ് മാർക്കറ്റിന് സമീപം മത്സ്യ ഗതാഗത വാഹനങ്ങളെ ലക്ഷ്യമിട്ട് നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് ഇവ പിടികൂടിയത്.നാല് റഫ്രിജറേറ്റഡ് ട്രക്കുകളിലെ മുഴുവൻ സാധനങ്ങളും പിടിച്ചെടുത്തു. മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത ഈ മത്സ്യങ്ങൾ പ്രാദേശിക മത്സ്യ മാർക്കറ്റിൽ വിൽക്കുന്നത് തടയാൻ കഴിഞ്ഞതായും ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (GAFN) അറിയിച്ചു. കടൽവിഭവങ്ങൾ നശിപ്പിക്കുന്നതിനും അവയുടെ വിപണനം തടയുന്നതിനും പിഴ ചുമത്തുന്നതിനും ഉടനടി നിയമനടപടികൾ സ്വീകരിച്ചതായി […]
Read more

കുവൈത്തിൽ ഈ വാരാന്ത്യത്തിൽ അസാധാരണമായ ചൂട്

കുവൈത്ത് സിറ്റി: കുവെെത്തിൽ ചൂട് വർധിക്കുന്നു. രാജ്യത്ത് ഈ വാരാന്ത്യത്തിൽ അസാധാരണമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദത്തിന്‍റെ സ്വാധീനമാണ് ഈ കാലാവസ്ഥാ വ്യതിയാനത്തിന് കാരണം. ശനിയാഴ്ച 48 ഡിഗ്രി സെൽഷ്യസാണ് ഉയര്‍ന്ന താപനില പ്രതീക്ഷിക്കുന്നത്, കുറഞ്ഞത് 34 ഡിഗ്രി സെൽഷ്യസ്. പകൽ സമയങ്ങളിൽ അതിതീവ്ര ചൂടും, രാത്രിയിൽ പോലും ചൂടുള്ള കാലാവസ്ഥയും ആയിരിക്കുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ വരണ്ടതും അതീവ ചൂടുള്ളതുമായ വായുപ്രവാഹം രൂപപ്പെടുന്നുണ്ട്. വടക്കുപടിഞ്ഞാറ് ദിശയിൽ […]
Read more

മൊബൈൽ ഇന്റർനെറ്റ് വേഗത്തിൽ ലോകത്തിൽ മൂന്നാം സ്ഥാനത്ത് കുവൈത്ത്

കുവൈത്ത് സിറ്റി: മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ കുവൈത്ത് ആഗോളതലത്തിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. മെയ് മാസത്തിൽ സ്പീഡ്ടെസ്റ്റ് ഗ്ലോബൽ ഇൻഡക്സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ റിപ്പോർട്ടിലാണ് കുവൈത്തിന് ഈ നേട്ടം ലഭിച്ചത്. 103 രാജ്യങ്ങളെ ഉൾപ്പെടുത്തിയാണ് ഇൻഡക്സ് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ വർഷം മെയ് മാസത്തെ അപേക്ഷിച്ച് 37.86 Mbps ഉയർന്ന് മൊബൈൽ ഡൗൺലോഡ് വേഗം ഇപ്പോൾ 92.82 Mbps ആയി. ഉപയോക്താക്കൾക്ക് കൂടുതൽ വേഗത്തിലും സ്ഥിരതയുള്ളതുമായ സേവനം ലഭ്യമാവുന്നതാണ് ഇതിലൂടെ ഉറപ്പാക്കപ്പെടുന്നത്. യുഎഇയുടെ 350.89 Mbps വേഗത്തിനും […]
Read more

വർഷത്തിലെ ഏറ്റവും ചൂടേറിയ സമയത്തിലേക്ക് കുവൈത്ത്

കുവൈത്ത് സിറ്റി: കുവെെറ്റ് വർഷത്തിലെ ഏറ്റവും ചൂടേറിയ സമയത്തിലേക്ക്. ജൂലൈ 3 മുതൽ രാജ്യത്ത് ‘ത്വായിബ’ കാലം അവസാനിക്കുകയും ‘ ജെമിനി’ കാലം ആരംഭിക്കുകയും ചെയ്യുമെന്ന് അൽ അജ്‌രി ശാസ്ത്ര കേന്ദ്രം അറിയിച്ചു. 13 ദിവസം നീണ്ടുനിൽക്കുന്ന ഈ കാലയളവിൽ താപനില ഗണ്യമായി ഉയരുമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. ‘ജെമിനി’ കാലം വർഷത്തിലെ ഏറ്റവും ചൂടേറിയ സമയമായിരിക്കും. ജൂലൈ 15 വരെ ഈ സാഹചര്യം തുടരും. പകൽ സമയങ്ങളിൽ ചൂട് വർധിക്കുമെന്നും ഈ സമയത്താണ് സൂര്യൻ ഭൂമധ്യരേഖയ്ക്ക് തെക്കോട്ടേക്ക് […]
Read more

തൊഴിലാളി അവകാശങ്ങൾ സംരക്ഷിക്കാൻ ശക്തമായ ലക്ഷ്യവുമായി കുവൈത്ത്

കുവൈത്ത് സിറ്റി: തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പാക്കാനുളള നയവുമായി കുവൈത്ത്. തൊഴിലാളികൾക്ക് അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനും ന്യായവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനുമുള്ള ദൃഢനിശ്ചയം കുവൈത്ത് വീണ്ടും ആവർത്തിച്ചു. വിദേശകാര്യ മന്ത്രാലയം മനുഷ്യാവകാശ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗത്തിലാണ് ഈ പ്രഖ്യാപനം നടത്തിയത്. 187 രാജ്യങ്ങളിൽ നിന്നുള്ള തൊഴിലുടമകളും തൊഴിലാളികളും ഉൾപ്പെടുന്ന പ്രതിനിധി സംഘങ്ങൾ ഈ അന്താരാഷ്ട്ര സംഗമത്തിൽ പങ്കെടുത്തിരുന്നു. രാജ്യത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെയും സമൂഹികമായ വളർച്ചയുടെയും ഭാഗമായാണ് ഈ നയം മുന്നോട്ട് വെച്ചത്. തൊഴിലാളികളുടെ ക്ഷേമം […]
Read more

കുവൈത്തിൽ പുതുക്കിയ കാലാവസ്ഥ മുന്നറിയിപ്പ് പുറത്ത്

കുവൈത്ത് സിറ്റി: കുവൈത്തിൽ പുതുക്കിയ കാലാവസ്ഥ മുന്നറിയിപ്പ് പുറത്ത്. രാജ്യത്ത് ശക്തമായ പൊടിക്കാറ്റും ഉയർന്ന താപനിലയും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു. തിങ്കളാഴ്ച മുതൽ മൂന്ന് ദിവസത്തേക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. രാജ്യത്ത് വരണ്ടതും ചൂടേറിയതുമായ കാറ്റിന് സാധ്യതയുണ്ടെന്നും ഇത് തുറന്ന പ്രദേശങ്ങളിൽ പൊടിക്കാറ്റിന് കാരണമാകുമെന്നും അധികൃതർ അറിയിച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ കാറ്റിന്റെ ശക്തി കൂടും. കൂടാതെ ചൂടേറിയതും പൊടി നിറഞ്ഞതുമായ കാലാവസ്ഥയായിരിക്കും. ഉപരിതലത്തിലെ ന്യൂനമർദ്ദവും വരണ്ട ചൂടുള്ള കാറ്റിൻ്റെ […]
Read more

കനത്ത ചൂട് അനുഭവപ്പെടും; കുവൈത്തിൽ അൽ തുവൈബ സീസൺ ആരംഭിച്ചു

കുവൈത്ത് സിറ്റി: കുവെെത്തിൽ ചൂട് വ‍ർധിക്കുന്നു. രാജ്യം പുതിയ വേനൽക്കാലം ആരംഭിക്കാൻ തയ്യാറെടുക്കുകയാണെന്ന് അൽ-അജൈരി സയന്‍റിഫിക് സെന്റർ വ്യക്തമാക്കി. ജൂൺ 20 മുതൽ ‘തുവൈബ നക്ഷത്രോദയം’ എന്ന പ്രാദേശിക ഗ്രീഷ്മകാലഘട്ടം ആരംഭിക്കുമെന്നും സയന്‍റിഫിക് സെന്റർ വ്യക്തമാക്കി. ഈ ഗ്രീഷ്മകാലഘട്ടം 13 ദിവസത്തെ ദൈർഘ്യമുള്ളതായിരിക്കും. ദീർഘമായ ദിവസങ്ങളും ഉയർന്ന താപനിലയും ഈ കാലഘട്ടത്തിൽ അനുഭവപ്പെടും. ഈ സമയത്ത് ഉച്ചയ്ക്കും മധ്യാഹ്ന സമയങ്ങളിലും താപനില കൂടുതലായിരിക്കും, ഈ നക്ഷത്തിന്റെ ഉദയം മഴക്കാലത്തിന്റെ അവസാനവും കൂടിയാണ്. വർഷത്തിലെ ഏറ്റവും ദൈർഘ്യമുള്ള ദിവസം […]
Read more

ആഗോള സമാധാന സൂചികയിൽ ഗൾഫ് രാജ്യങ്ങളിൽ കുവൈത്ത് രണ്ടാമത്

കുവൈത്ത് സിറ്റി: ആഗോള സമാധാന സൂചികയിൽ കുവൈത്തിന് ഗൾഫ് രാജ്യങ്ങളിൽ രണ്ടാം സ്ഥാനം. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് പുറത്തിറക്കിയ 2025ലെ ആഗോള സമാധാന സൂചികയിലാണ് കുവൈത്ത് രണ്ടാം സ്ഥാനത്തെത്തിയത്. 1.642 സ്കോറാണ് കുവൈത്തിന് ലഭിച്ചത്. ഗൾഫ് രാജ്യങ്ങളിൽ രണ്ടാം സ്ഥാനവും ആഗോളതലത്തിൽ 31ാം സ്ഥാനവും നേടിയത്. ഗൾഫ് രാജ്യങ്ങളിൽ ഖത്തർ ഒന്നാമതെത്തി. ആഗോളതലത്തിൽ 27ാം സ്ഥാനമാണ് നേടിയത്. മൂന്നാം സ്ഥാനത്താണ് ഒമാൻ. ആഗോളതലത്തിൽ 42ാമതാണ് ഒമാന്റെ സ്ഥാനം. നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിൽ യാഥാക്രമം […]
Read more

കുവൈത്തിൽ കൊടും ചൂടിന്റെ മുന്നറിയിപ്പ്, താപനില 52 ഡിഗ്രിയിലേക്ക്

കുവൈത്ത് സിറ്റി: കുവൈത്തിൽ അതിശക്തമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. വെള്ളിയാഴ്ച മുതൽ താപനിലയിൽ സ്ഥിരമായ ഉയർച്ചയാണ് പ്രതീക്ഷിക്കുന്നത്. അടുത്ത തിങ്കളാഴ്ചയോടെ പരമാവധി താപനില 52 ഡിഗ്രി സെൽഷ്യസിൽ എത്താനാണ് സാധ്യത. ഉപരിതലത്തിലെ ന്യൂനമർദ്ദം കൂടുതൽ ശക്തിപ്രാപിക്കുന്നതിനാലാണെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു. തുടക്കത്തിൽ 44 ഡിഗ്രി സെൽഷ്യസായിരിക്കും പരമാവധി താപനില. പിന്നീട് ഇത് ക്രമേണ 48 ഡിഗ്രിയിലേക്ക് ഉയരുമെന്നും അൽ അലി പറഞ്ഞു
Read more

കുവൈത്തില്‍ ഇനി കാലാവസ്ഥ അറിയാനും സഹേല്‍ ആപ്പ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ കാലാവസ്ഥാ മുന്നറിയിപ്പ് അറിയിപ്പ് സേവനവുമായി ഇ-സര്‍വീസസ് ആപ്പ്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് (DGCA) പുതിയ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. സഹേല്‍ എന്നാണ് പുതിയ ആപ്പിൻ്റെ പേര്. പൊതുജന സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനുമാണ് ഈ സേവനം ലക്ഷ്യമിടുന്നത്. ആപ്പിൻ്റെ സവിശേഷതകൾ സംബന്ധിച്ച് ഡിജിസിഎ വക്താവ് അബ്ദുല്ല അല്‍-രാജ്ഹി ഒരു വാര്‍ത്താക്കുറിപ്പിലൂടെയാണ് വ്യക്തമാക്കിയിരിക്കുന്നത്. ബന്ധപ്പെട്ട അധികാരികള്‍ നല്‍കുന്ന കാലാവസ്ഥാ മുന്നറിയിപ്പുകളെക്കുറിച്ചുള്ള തല്‍ക്ഷണ അറിയിപ്പുകള്‍ സ്വീകരിക്കാന്‍ ഈ സേവനം ഉപയോക്താക്കളെ അനുവദിക്കുന്നു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix