Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: kuwait

ആറ് മാസം തുടർച്ചയായി പ്രവർത്തിച്ചില്ലെങ്കിൽ വാണിജ്യ ലൈസൻസ് റദ്ദാക്കും: കുവൈത്ത് അധികൃതര്‍

കുവൈത്ത് സിറ്റി: കുവെത്തില്‍ തുടര്‍ച്ചയായി ആറ് മാസം പ്രവര്‍ത്തിക്കാത്ത വാണിജ്യ ലൈസന്‍സുകള്‍ റദ്ദാക്കുന്നതിനുള്ള പദ്ധതിയിടുന്നു. കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം ഇത് സംബന്ധിച്ച് പദ്ധതിയിടുന്നതായി പ്രാദേശിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിലവിലുള്ള കമ്പനി നിയമത്തില്‍ ഈ ആര്‍ട്ടിക്കിള്‍ അനുസരിച്ച് തുടര്‍ച്ചയായി ആറ് മാസത്തേക്ക് പ്രവര്‍ത്തനം നടത്തിയില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുമെന്ന് ഇതിനകം വ്യവസ്ഥ ചെയ്യുന്നുണ്ട്. തുടര്‍ച്ചയായി ആറ് മാസം പ്രവര്‍ത്തിക്കാത്ത റിയല്‍ എസ്റ്റേറ്റ്, ഗവേഷണം, മെഡിക്കല്‍ സര്‍വീസസ് കമ്പനികളുടെ വാണിജ്യ ലൈസന്‍സുകള്‍ റദ്ദാക്കുന്ന മന്ത്രിതല തീരുമാനങ്ങള്‍ മന്ത്രാലയം മുമ്പ് പുറപ്പെടുവിച്ചിരുന്നു. […]
Read more

കുവൈത്തിൽ ജീവപര്യന്തം തടവു ശിക്ഷയിൽ ഇളവ് വരുത്താൻ ഉത്തരവ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ ജീവപര്യന്തം ശിക്ഷയില്‍ ഇളവ് ചെയ്യാന്‍ ഉത്തരവ്. ജീവപര്യന്തം 20 വര്‍ഷമായി കുറയ്ക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. അമീര്‍ ശൈഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ നിര്‍ദ്ദേശപ്രകാരം ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹാണ് ഉത്തരവിട്ടത്. കുവൈത്തിന്റെ തിരുത്തല്‍ സംവിധാനത്തിനുള്ളിലെ പരിഷ്‌കരണ, പുനരധിവാസ ശ്രമങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള വിശാലമായ കാഴ്ചപ്പാടിന് അനുസൃതമാണ് ഈ മാറ്റം. 20 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മൂന്ന് മാസം മുമ്പ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട തടവുകാരുടെ […]
Read more

കുവൈത്തിലെ ഹവല്ലിയിൽ പ്രവാസികൾക്കായി ഷെൽട്ടർ തുറന്നു

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി തൊഴിലാളികള്‍ക്കായുള്ള ഷെല്‍ട്ടര്‍ സെന്റര്‍ തുറന്നു. പുരുഷ പ്രവാസികള്‍ക്കുളള ഷെല്‍ട്ടറാണ് ഹവല്ലിയില്‍ ഔദ്യോഗികമായി തുറന്നത്. 10,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഷെല്‍ട്ടര്‍, കുവൈത്തിനെ സവിശേഷമാക്കുന്ന കാരുണ്യത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു മാനുഷിക കേന്ദ്രമാണ്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍ യൂസഫിന്റെ രക്ഷാകര്‍തൃത്വത്തിലും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്റെ ആക്ടിങ് ഡയറക്ടര്‍ മര്‍സൂഖ് അല്‍ ഒതൈബിയുടെയും കുവൈത്തിലെ നയതന്ത്ര ദൗത്യങ്ങളുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിലുമാണ് ഷെല്‍ട്ടര്‍ ആരംഭിച്ചത്. സാമൂഹിക ഐക്യദാര്‍ഢ്യം […]
Read more

കുവൈത്ത് ദേശീയ ദിനാഘോഷത്തിൽ വാട്ടർ ഗണ്ണും വാട്ടർ ബലൂണും നിരോധിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിനാഘോഷങ്ങളില്‍ വാട്ടര്‍ ബലൂണുകളും വാട്ടര്‍ ഗണ്ണുകളും നിരോധിച്ചു. ശുദ്ധജലം പാഴാക്കുന്നത് ഒഴിവാക്കുക, വാട്ടര്‍ ബലൂണ്‍ എറിയുന്നതു വഴി നിരവധി പേരുടെ കണ്ണുകള്‍ക്ക് അപകടം ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ ”ഇഎംഎസ്” വഴിയാണ് ഇത് സംബന്ധിച്ച വിവരം കൈമാറിയത്. ദേശീയ ദിനാഘോഷങ്ങളില്‍ കുട്ടികളുടെ ഒരു പ്രധാന വിനോദമായിരുന്നു മറ്റുള്ളവരുടെ നേര്‍ക്ക് വാട്ടര്‍ ഗണ്ണുപയോഗിച്ച് സ്‌പ്രേ ചെയ്യുക എന്നത്. ഇത് വഴി […]
Read more

റമദാന് മുന്നോടിയായി ഭക്ഷ്യ പരിശോധനകൾ ശക്തമാക്കി കുവൈത്ത്

കുവൈത്ത് സിറ്റി: റമദാന് മുന്നോടിയായി ഭക്ഷ്യ പരിശോധനകൾ ശക്തമാക്കി കുവൈത്ത്. വാണിജ്യ, വ്യവസായ മന്ത്രാലയമാണ് പരിശോധനകൾ ശക്തമാക്കിയത്. ചായ, കോഫി ഷോപ്പുകൾ, ഈത്തപ്പഴം വിൽക്കുന്ന കടകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധനകൾ ശതമാക്കിയിരിക്കുന്നത്. ഷുവൈഖ് ഏരിയയിൽ കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ നിയമ ലംഘനം നടത്തിയ സ്ഥാപനങ്ങൾക്ക് പിഴയിട്ടു. പാക്കേജ് ഉൽപ്പന്നങ്ങളുടെ ഭാരത്തിൽ കൃത്രിമം കാണിക്കുക, ഭക്ഷണ സാധനങ്ങളുടെ പാക്കിൽ വില നൽകിയിട്ടുള്ള ടാ​ഗുകൾ പ്രദർശിപ്പിക്കാതിരിക്കുക, ഉൽപ്പന്നം ഏത് രാജ്യത്തു നിന്നുള്ളതാണെന്ന വിവരം കാണിക്കാതിരിക്കുക തുടങ്ങി നിരവധി നിയമ […]
Read more

കുവൈത്തിൽ വിവാഹപ്രായം 18 വയസ്സായി ഉയർത്താന്‍ നീക്കം

കുവൈത്ത് സിറ്റി: വിവാഹം നടത്താനുളള കുറഞ്ഞ പ്രായം 18 വയസ്സായി ഉയര്‍ത്താന്‍ കുവൈത്ത്. കുട്ടികളുടെ അവകാശ സംരക്ഷണവും കുടുംബത്തിന്റെ സുസ്ഥിരതയും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള നിര്‍ണായക നിയമനിര്‍മ്മാണമാണ് കുവൈത്ത് ലക്ഷ്യമിടുന്നത്. ജാഫരി വ്യക്തിഗത സ്റ്റാറ്റസ് നിയമം നമ്പര്‍ 51/1984ലെ ആര്‍ട്ടിക്കിള്‍ 26-ന്റെയും ആര്‍ട്ടിക്കിള്‍ 15-ന്റെയും ഭേദഗതി സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതായി ജസ്റ്റിസ് മന്ത്രി നാസര്‍ അല്‍-സുമൈത് വെളിപ്പെടുത്തി. 2024-ല്‍ 1,145 പ്രായപൂര്‍ത്തിയാകാത്ത വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി സ്ഥിരീകരിക്കുന്ന സ്ഥിതിവിവരക്കണക്കുകള്‍ അദ്ദേഹം വെളിപ്പെടുത്തി. ഈ ഭേദഗതികള്‍ കുവൈത്തിന്റെ അന്താരാഷ്ട്ര ബാധ്യതകള്‍, പ്രത്യേകിച്ച് […]
Read more

തീവ്രവാദ ഫണ്ടിങ് ശൃംഖലകളോട് സഹിഷ്ണുത കാണിക്കില്ലെന്ന് കുവൈത്ത്

കുവൈത്ത് സിറ്റി: തീവ്രവാദത്തിന് ധനസഹായം നല്‍കുന്ന ശൃംഖലകളോട് സഹിഷ്ണത കാണിക്കില്ലെന്ന് കുവൈത്ത് വികസന, അന്താരാഷ്ട്ര സഹകരണ അംബാസഡര്‍ ഹമദ് അല്‍ മിഷാന്‍ പറഞ്ഞു. സെക്യൂരിറ്റി കൗണ്‍സില്‍ ഉപരോധങ്ങള്‍ നടപ്പാക്കുന്നതിനുമുള്ള ഒരു ശില്‍പശാലയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നടപടികള്‍ സ്വീകരിക്കുന്നതായി അന്വേഷണ ശേഷി വികസിപ്പിക്കുന്നതിനും കേസുകള്‍ ഫലപ്രദമായി പിന്തുടരുന്ന ഭീകരതയ്ക്കെതിരെ പോരാടാനും ഊന്നല്‍ നല്‍കി കൊണ്ടുളള ശില്‍പ്പശാലയായിരുന്നു നടന്നത്. കുവൈത്ത് നിലവില്‍ സാമ്പത്തിക പ്രവര്‍ത്തന ടാസ്‌ക് ഫോഴ്സിലെ മൂല്യനിര്‍ണ്ണയ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. വിദേശകാര്യ മന്ത്രാലയത്തിലെ ജീവനക്കാര്‍ക്ക് മാത്രമല്ല, ഈ […]
Read more

ശൈഖ് ഫഹദ് അൽ സബാഹിനെ കുവൈത്തിന്റെ പുതിയ പ്രഥമഉപപ്രധാനമന്ത്രി

കുവൈത്ത് സിറ്റി: ശൈഖ് ഫഹദ് യൂസുഫ് സഊദ് അല്‍ സബാഹിനെ കുവൈത്തിന്റെ പ്രഥമ ഉപപ്രധാനമന്ത്രിയായി നിയമിച്ചു. കുവൈത്ത് മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയായിരുന്ന ശൈഖ് ഫഹദ് യൂസുഫ് അല്‍ സബാഹിനെയാണ് പ്രഥമ ഉപപ്രധാനമന്ത്രിയായി നിയമിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ഭരണവും സുരക്ഷയും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നിയമനങ്ങള്‍. ശൈഖ് ഫഹദ് യുസുഫ് സഊദിനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെയും ചുമതല. കൂടാതെ, ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അല്‍ സലിം അല്‍ സബാഹിനെ പുതിയ പ്രതിരോധ മന്ത്രിയായും നിയമിച്ചു.
Read more

കുവൈത്തിൽ മൂന്ന് ദിവസത്തെ പൊതു അവധി; ജനുവരി 30 മുതൽ ഫെബ്രുവരി 1 വരെ

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇസ്റാഅ് – മിഅ്റാജ് പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചു. സിവില്‍ സര്‍വീസ് കമ്മീഷനാണ് അവധി പ്രഖ്യാപിച്ചത്. ജനുവരി 30 വ്യാഴാഴ്ച മുതല്‍ ഫെബ്രുവരി 1 ശനിയാഴ്ച വരെയാണ് അവധി. മൂന്ന് ദിവസത്തെ പൊതു അവധിയാണ് പ്രഖ്യാപിച്ചത്. ജനുവരി 27 തിങ്കളാഴ്ചയാണ് ഇസ്റാഅ് – മിഅ്റാജ്. എന്നാല്‍ കുവൈത്തി മന്ത്രിസഭാ തീരുമാനം അനുസരിച്ച് അവധി വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും പൊതു സ്ഥാപനങ്ങളും അവധിയായിരിക്കും. ഫെബ്രുവരി രണ്ടിനാണ് പ്രവൃത്തി ദിവസം പുനരാരംഭിക്കുക.
Read more

കുവൈത്തില്‍ മഴ തുടരും: കാലാവസ്ഥാവകുപ്പ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. ഇടയ്ക്കിടെ മഴ പെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നലെ മുതല്‍ രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ മഴ ലഭിച്ചിരുന്നു. മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷകന്‍ അബ്ദുല്‍ അസീസ് അല്‍ ഖരാവി പറഞ്ഞു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. മഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയും പ്രതീക്ഷിക്കുന്നുണ്ട്. കടലില്‍ തിരമാലകള്‍ ആറ് അടിയിലേറെ ഉയര്‍ന്നേക്കാം. അതിനാല്‍ മത്സ്യത്തൊഴിലാളികളും ജാഗ്രത പുലര്‍ത്തണം.അടിയന്തര സാഹചര്യത്തില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix