Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Landslide acciden

കോഴിക്കോട് മണ്ണിടിഞ്ഞ് അപകടം; മണ്ണിനടിയില്‍പ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്താന്‍ ശ്രമം തുടരുന്നു

കോഴിക്കോട് തൊണ്ടയാട് ബൈപ്പാസില്‍ മണ്ണിടിഞ്ഞ് അപകടം. മണ്ണിനടയില്‍ ഒരാള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. കെട്ടിട നിര്‍മ്മാണത്തിനായി മണ്ണിടിക്കുമ്പോഴാണ് അപകടം ഉണ്ടായത്. അപകടത്തില്‍പ്പെട്ട രണ്ട് തൊഴിലാളികളെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സ്ഥലത്ത് നിര്‍മാണം നടത്തരുതെന്നും നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികള്‍ നിര്‍ദേശം നല്‍കിയെങ്കിലും അത് വകവയ്ക്കാതെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് ആക്ഷേപമുണ്ട്. ഇതിന് മുന്‍പും സ്ഥലത്ത് മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. ഫ്ളാറ്റിന്റെ നിര്‍മാണമാണ് തൊണ്ടയാട് നെല്ലിക്കോട് പ്രദേശത്ത് നടന്നുകൊണ്ടിരുന്നത്.
Read more
Advertisement
WhiteswanTV Footer