Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

സി.പി.എമ്മിനെതിരെ പുകമറ സൃഷ്ടിക്കാനാണ് ഇ.ഡി ശ്രമം

തിരുവനന്തപുരം: രാഷ്ട്രീയപ്രേരിതമായി സി.പി.എമ്മിനെതിരെ പുകമറ സൃഷ്ടിക്കാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ശ്രമമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി​ ഗോവിന്ദൻ. പ്രതിപക്ഷ പാർട്ടികളേയും നേതാക്കളേയും​ വേട്ടയാടുന്ന ഇ.ഡി നിലപാടിന്റെ ഭാഗമാണ് ഇത്. കരുവന്നൂരിൽ ശക്തമായ അന്വേഷണം നടക്കണമെന്ന് തന്നെയാണ് സി.പി.എം നിലപാടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ഇ.ഡി തോന്ന്യാസം കാട്ടുകയാണ്. ഇതിന് രാഷ്ട്രീയമായും നിയമപരമായും നേരിടും. ലോക്കൽ കമ്മിറ്റിയോ, ബ്രാഞ്ച് കമ്മിറ്റിയോ വാങ്ങിയ സ്ഥലത്തിന്റെ പേരിൽ സി.പി.എമ്മിനെതിരെ എന്തിനാണ് കേസെടുക്കുന്നത്. ലോക്കൽ കമ്മിറ്റി പിരിച്ച പണം ഉപയോഗിച്ചാണ് സ്ഥലം വാങ്ങിയത്. […]
Read more

കുറ്റക്കാരായ അധ്യാപകർക്ക് മലബാറിലേക്ക് സ്ഥലംമാറ്റം; നടപടി വിവാദത്തിലേക്ക്

ക​ൽ​പ​റ്റ: ഗു​രു​ത​ര അ​ച്ച​ട​ക്ക​ലം​ഘ​നം ന​ട​ത്തി​യെ​ന്ന് വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞ കോ​ട്ട​യ​ത്തെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പി​ക​മാ​രെ മ​ല​ബാ​റി​ലെ സ്കൂ​ളു​ക​ളി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി​യ​ത് വി​വാ​ദ​ത്തി​ൽ. ച​ങ്ങ​നാ​ശ്ശേ​രി ഗ​വ. എ​ച്ച്.​എ​സ്.​എ​സി​ലെ അ​ഞ്ച് അ​ധ്യാ​പി​ക​മാ​രെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വ​യ​നാ​ട്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ സ്കൂ​ളു​ക​ളി​ലേ​ക്ക് മാ​റ്റി​യ​ത്. മൂ​ന്നു​പേ​രെ വ​യ​നാ​ട്ടി​ലെ ഗോ​ത്ര​മേ​ഖ​ല​യി​ലെ സ്കൂ​ളു​ക​ളി​ലേ​ക്കാ​ണ് അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി മാ​റ്റി​യി​രി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച ഇ​തു​സം​ബ​ന്ധി​ച്ച് ‘മാ​ധ്യ​മം’ വാ​ർ​ത്ത ന​ൽ​കി​യ​തോ​ടെ വ​യ​നാ​ട് ജി​ല്ല പ​ഞ്ചാ​യ​ത്തും വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളു​മ​ട​ക്കം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. ച​ങ്ങ​നാ​ശ്ശേ​രി സ്കൂ​ളി​ലെ നീ​തു ജോ​സ​ഫി​നെ വ​യ​നാ​ട് ക​ല്ലൂ​ർ […]
Read more

പെൺകുട്ടിയുടെ കയ്യിൽ കയറി പിടിച്ചകേസ് :യെഡിയൂരപ്പ‌യ്ക്കു കുരുക്ക്

ബെംഗളൂരു :കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി പാർലമെന്ററി ബോർഡ് അംഗവുമായ ബി.എസ്.യെഡിയൂരപ്പയ്ക്കെതിരായ പോക്സോ കേസിലെ കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കുട്ടിക്കും അമ്മയ്ക്കും യെഡിയൂരപ്പ പണം നൽകിയെന്നു പൊലീസ് സിഐഡി സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ഫെബ്രുവരി 2ന് ശിവമൊഗ്ഗ ശിക്കാരിപുര സ്വദേശിനിയായ വീട്ടമ്മയ്ക്കൊപ്പം പരാതി പറയാനെത്തിയ 17 വയസ്സുകാരി മകളോടു ലൈംഗികാതിക്രമം നടത്തിയെന്നാണു കേസ്. സിഐഡി വിഭാഗം കഴിഞ്ഞ ദിവസം 750 പേജുള്ള കുറ്റപത്രമാണു സമർപ്പിച്ചത്. തെളിവു നശിപ്പിക്കാൻ ശ്രമിച്ചതിന് അനുയായികളായ […]
Read more

തൊഴിൽ തേടുന്നവർക്ക് ജാഗ്രതാ നിർദേശവുമായി കേന്ദ്ര സർക്കാർ

ഇന്ത്യയിൽനിന്നുള്ള ചെറുപ്പക്കാരെ ലക്ഷ്യമിട്ട് മ്യാൻമർ-തായ്ലൻഡ് അതിർത്തി കേന്ദ്രീകരിച്ച് വ്യാജ റിക്രൂട്‌മെന്‍റ് റാക്കറ്റുകൾ സജീവമാണെന്നും ജാഗ്രത പുലർത്തണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. മ്യാൻമർ -തായ്ലൻഡ് അതിർത്തിയിലെ മ്യാവഡി മേഖലയിൽ സജീവമായ രാജ്യാന്തര ക്രൈം സിൻഡിക്കറ്റുകൾ വ്യാജ റിക്രൂട്മെന്റ് വാഗ്ദാനം നൽകി ഇന്ത്യൻ പൗരന്മാരെ ഇരകളാക്കുന്ന സംഭവങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് നിർദേശം. ഈ രാജ്യങ്ങളിലേക്ക് തൊഴിൽ കുടിയേറ്റത്തിന് ശ്രമിക്കുന്നവർ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് റിക്രൂട്‌മെന്റിന്റെ ആധികാരികത ഉറപ്പു വരുത്തണം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിക്കുന്ന തൊഴിൽവാഗ്ദ‌ാനങ്ങളിൽ […]
Read more

തമിഴ് നാടിന് നല്ല നേതാക്കൾ ഉണ്ടാകണം : നടൻ വിജയ്

അനുഷ എൻ.എസ് നീണ്ട നാളത്തെ ചർച്ചയ്ക്കും ഊഹാപോഹങ്ങൾക്കുമൊടുവിലാണ് തമിഴ് നടൻ വിജയ് ഫെബ്രുവരി 2 2024 ൽ തൻ്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ഔദ്യോ​ഗികമായി പ്രഖ്യാപിക്കുന്നത്. തൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റുകളിലൂടെയോ അല്ലെങ്കിൽ ഔദ്യോ​ഗികമായോ അനൗദ്യോ​ഗികമായോ പങ്കെടുക്കുന്ന ചടങ്ങുകളിൽ അദ്ദേഹം തൻ്റെ രാഷ്ട്രീയ പ്രവേശനത്തെ ക്കുറിച്ചുള്ള സൂചനകൾ പലപ്പോഴും തൻ്റെ ആ​രാധകർക്ക് നൽകിയിട്ടുണ്ട്. തുടർന്നാണ് തമിഴക വെട്രി കഴകം എന്ന തൻ്റെ രാഷ്ട്രീയ പാർട്ടിയിലൂടെ അദ്ദേഹം പ്രവർത്തനം ആരംഭിക്കുന്നത്. ഇപ്പോഴിതാ തമിഴ്‌നാട്ടിൽ ഉടനീളമുള്ള ഓരോ നിയോജക മണ്ഡലത്തിൽ നിന്നും 10, […]
Read more

തിരുവനന്തപുരത്ത് മൂന്ന് വയസുകാരനോട് കൊടും ക്രൂരത, തിളച്ച ചായ ഒഴിച്ച് ദേഹമാസകലം പൊള്ളിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് വയസുകാരനോട് കൊടും ക്രൂരത. തിളച്ച ചായ ഒഴിച്ച് ദേഹമാസകലം പൊള്ളിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ എസ്എടി ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മണ്ണന്തലയിലാണ് സംഭവം നടന്നത്. വട്ടിയൂർക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊള്ളലേറ്റത്.ഈ മാസം 24 നായിരുന്നു കുട്ടിക്കെതിരെ ആക്രമണം നടന്നത്. അമ്മയുടെ രണ്ടാനച്ഛൻ കുട്ടിയുടെ ദേഹത്ത് ചായ ഒഴിച്ചാണ് പൊള്ളിച്ചത്.ജോലിക്ക് പോയതിനാൽ അമ്മ കുട്ടിയെ അമ്മൂമ്മയെ ഏൽപ്പിക്കുകയായിരുന്നു. മുത്തച്ഛൻ കുട്ടിയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് അച്ഛൻ അഭിജിത് പറയുന്നു. ചൈൽഡ് ലൈൻ വഴി […]
Read more

മനു തോമസിനെ സ്വാഗതം ചെയ്ത് കോൺഗ്രസ്

കണ്ണൂർ: ക്വട്ടേഷൻ ക്രിമിനൽ സംഘങ്ങളുമായി സിപിഎം നേതൃത്വത്തിന് അവിശുദ്ധ ബന്ധമെന്ന് ആരോപിച്ച് സിപിഎം വിട്ട ഡിവൈഎഫ്ഐ കണ്ണൂർ മുൻ ജില്ലാ പ്രസിഡന്‍റ് മനു തോമസിനെ സ്വാഗതം ചെയ്ത് കോൺഗ്രസ്. മനു ഇപ്പോൾ സത്യത്തിന്‍റെ പാതയിലാണ്, പാർട്ടിയിൽ ചേരാൻ താൽപ്പര്യപ്പെട്ടാൽ പരിഗണിക്കുമെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ്. പി ജയരാജന്‍റെ മകനും ആകാശ് തില്ലങ്കേരിയുമടക്കമുള്ള ഒരു സർക്കിളാണ് കണ്ണൂർ ജില്ലയിലെ ഗുണ്ടാ സംഘങ്ങളെയെല്ലാം നിയന്ത്രിക്കുന്നതെന്നും മാർട്ടിൻ ആരോപിച്ചു. കണ്ണൂർ വിമാനത്താവളത്തിലടക്കം നടന്നിട്ടുള്ള സ്വർണ്ണക്കടത്തിൽ ഇവരുടെ ഒരു നെറ്റ് […]
Read more

ടിപി വധക്കേസ്; ഇരട്ട ജീവപര്യന്തം ചോദ്യം ചെയ്ത് 6 പ്രതികൾ സുപ്രീം കോടതിയിൽ

ദില്ലി: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ കുറ്റവാളികള്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധിച്ച ഇരട്ട ജീവപര്യന്തത്തെ ചോദ്യം ചെയ്താണ് സുപ്രീം കോടതിയില്‍ കേസിലെ ഒന്ന് മുതല്‍ ആറു വരെയുള്ള പ്രതികള്‍ സുപ്രീം കോടതിയിൽ അപ്പീല്‍ നല്‍കിയത്. ശിക്ഷ സ്റ്റേ ചെയ്ത് ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. ടിപി വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവിന് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദമായതിനിടെയാണ് പ്രതികള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.കേസിലെ ഒന്ന് മുതല്‍ ആറുവരെയുള്ള പ്രതികളായ അനൂപ്, കിർമാണി മനോജ്, കൊടി […]
Read more

അനിശ്ചിതകാല സമരത്തിനൊരുങ്ങി സ്വകാര്യ ബസുടമകൾ

സംസ്ഥാനത്ത് അനിശ്ചിതകാല സമരത്തിനൊരുങ്ങി ബസുടമകൾ. വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കണം, ലിമിറ്റ‍‍ഡ് സ്റ്റോപ്പ് ഓർഡിനറി ബസുകൾ നിലനിർത്തണം, ദീർഘദൂര സ്വകാര്യ ബസുകളുടെ ഫിറ്റ്നസ് പുതുക്കി നൽകണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. സമരത്തിന്റെ തീയതി പിന്നീട് തീരുമാനിക്കും. 2022ൽ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചപ്പോൾ വിദ്യാർത്ഥികളുടെ നിരക്ക് വർദ്ധിപ്പിച്ചിരുന്നില്ല. വിദ്യാർത്ഥികളുടെ മിനിമം നിരക്ക് അഞ്ച് രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. ആന്റണി രാജു ​ഗതാ​ഗത മന്ത്രി ആയിരുന്ന സമയത്തും ഇതേ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും അന്ന് നടപടിയൊന്നുമായിരുന്നില്ല. ​ഗണേഷ് കുമാർ ​ഗതാ​ഗതമന്ത്രി […]
Read more

അരുന്ധതി റോയിക്ക് പെന്‍ പിന്റര്‍ പുരസ്‌കാരം

നാടകകൃത്തും നൊബേല്‍ സമ്മാന ജേതാവുമായ ഹാരോള്‍ഡ് പിന്ററിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പെന്‍ പിന്റര്‍ പുരസ്‌കാരം കരസ്ഥമാക്കി അരുന്ധതി റോയ് .പാരിസ്ഥിതിക തകര്‍ച്ച മുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ വരെയുള്ള വിഷയങ്ങളില്‍ അരുന്ധതി റോയി നടത്തിയ വ്യാഖ്യാനങ്ങളെ പ്രശംസിച്ചുകൊണ്ടാണ് പുരസ്‌കാര നിര്‍ണയ സമിതി അവാര്‍ഡ് പ്രഖ്യാപിച്ചത്. ബുദ്ധിയും സൗന്ദര്യവുമുള്ള അനീതിയുടെ അടിയന്തര കഥകളാണ് അരുന്ധതിറോയിയെന്ന് പെന്‍ ജൂറി ചെയര്‍ റൂത്ത് ബോര്‍ത്വിക് പ്രശംസിച്ചു. ഇന്ത്യ ലോകത്തിന്റെ പ്രമുഖ ശ്രദ്ധാകേന്ദ്രമായി നിലനില്‍ക്കുമ്പോള്‍ അരുന്ധതി ഒരു അന്താരാഷ്ട്ര ചിന്തകയായി മാറുന്നുവെന്നും അവരുടെ ശബ്ദം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix