Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: LDF

തദ്ദേശ തെരഞ്ഞെടുപ്പ്; അവസാന രണ്ടുദിവസം എൽഡിഎഫ് പ്രചാരണം കടുപ്പിക്കുന്നു

തൃശ്ശൂർ : തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന രണ്ടുദിവസങ്ങൾ ശക്തമാക്കുകയാണ് ഗുരുവായൂർ നഗരസഭയിൽ എൽഡിഎഫ്. ഗുരുവായൂർ നഗരസഭ രൂപം കൊണ്ട് 30 വർഷത്തിൽ കഴിഞ്ഞ 25 വർഷക്കാലം തുടർച്ചയായി ഭരിക്കുന്നത് ഇടതുമുന്നണിയാണ്. കേരള ജനസംഖ്യയുടെ അത്രത്തോളം വരുന്ന ജനങ്ങൾ ഒരു വർഷം എത്തിചേരുന്നനഗരം എന്ന നിലയിൽ അവരുടെ അടിസ്ഥാന ആവശ്യങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യുക എന്ന ഭരിച്ച ഉത്തരവാദിത്വമുള്ള നഗരമായ ഗുരുവായൂരിൽ കേന്ദ്ര സർക്കാരിന്റെ വേണ്ട പിന്തുണ ലഭിക്കാതെയിരുന്നിട്ടും സംസ്ഥാന സർക്കാരിന്റെ പരിമിതികളെ അതിജീവിച്ചു മികച്ച വികസങ്ങൾ […]
Read more

പാർട്ടിയും ചിഹ്നവും മറന്ന് മലയോര മേഖലയിലെ സിപിഎം സ്ഥാനാർത്ഥികൾ

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് പോരാട്ടം മലയോര മേഖലയായ കൊടുവള്ളിയിലും ഓമശേരിയിലും കനത്ത വാദപ്രതിവാദങ്ങൾക്ക് കൂടി വേദിയാകുന്നു. പതിറ്റാണ്ടുകളായി ഐക്യ ജനാധിപത്യമുന്നണി ഭരിച്ചുകൊണ്ടിരിക്കുന്ന കൊടുവള്ളി മുനിസിപ്പാലിറ്റിയിൽ ഇത്തവണ ഭരണം പിടിക്കാനുള്ള ഉറച്ച പദ്ധതികളുമായാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിന് നേരിടുന്നത്. എന്നാൽ പല ഡിവിഷനുകളിലും സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് പാർട്ടി ചിഹ്നത്തിൽ അല്ല എന്നുള്ളതാണ് ഏറെ ചർച്ചയാകുന്നത്. അടിയുറച്ച പാർട്ടി പ്രവർത്തകരും നേതാക്കളുമായ പലരും സ്വതന്ത്ര സാരഥികളായി ഗ്ലാസ് ടേബിൾ ഫാൻ പോലെയുള്ള ഇതര ചിഹ്നങ്ങളിലാണ് മത്സരിക്കുന്നത്. പല സ്ഥാനാർത്ഥികളുടെയും നാമനിർദ്ദേശപത്രിയുടെ […]
Read more

വീതംവെപ്പല്ല വികസനമാണ് നരിക്കുനിക്ക് വേണ്ടത്: സിപിഐഎം നരിക്കുനി ലോക്കൽ സെക്രട്ടറി

കോഴിക്കോട് : നരിക്കുനി പഞ്ചായത്തിലെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മാറി വന്ന മൂന്ന് പ്രസിഡന്റ്മാർ വലതുപക്ഷത്തിന്റെ അധികാര മോഹം തുറന്നു കാണിക്കുന്നതാണെന്നും അധികാര വീതംവെപ്പല്ല വികസനമാണ് നരിക്കുനിയിലെ ജനങ്ങൾക്ക് വേണ്ടതെന്നും സിപിഐഎം നരിക്കുനി ലോക്കൽ സെക്രട്ടറി കെ കെ മിഥിലേഷ് 5ാം വാർഡ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പറഞ്ഞു. കഴിഞ്ഞ 5 വർഷത്തെ ഭരണ കാലയളവിൽ നരിക്കുനി പഞ്ചായത്ത്‌ ഭരിച്ചത് യു.ഡി.എഫിലെ തന്നെ മൂന്ന് പ്രസിഡന്റ്മാരാണ്. ആദ്യത്തെ രണ്ടര വർഷം മുസ്ലിം ലീഗ് പ്രസിഡന്റ് ഭരിച്ചപ്പോൾ മുന്നണിക്കുള്ളിൽ ഉണ്ടായിരുന്ന […]
Read more

പെരുമണ്ണ തെരഞ്ഞെടുപ്പ് ചൂടേറി; എൽഡിഎഫ് റാലിക്ക് വൻ പിന്തുണ

കോഴിക്കോട്: പെരുമണ്ണ പഞ്ചായത്തിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനെ മുന്നോടിയായി ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽ.ഡി.എഫ്) ശക്തമായ പ്രചാരണ ഭംഗിയോടെ റാലി സംഘടിപ്പിച്ചു. നാട്ടുകാർ വലിയ തോതിൽ പങ്കെടുത്ത ഈ റാലി പെരുമണ്ണയിൽ തന്നെ ശ്രദ്ധേയമായൊരു ശക്തിപ്രകടനമായി മാറി. തെരുവുകളിൽ പരന്നു നിൽക്കുന്ന ചുവന്ന പതാകകളും മുദ്രാവാക്യങ്ങളുമായുള്ള ഈ യാത്ര, എൽ.ഡി.എഫിന്റെ നിലപാടുകളിലേക്കും വികസന വാഗ്ദാനങ്ങളിലേക്കും വോട്ടർമാരുടെ ശ്രദ്ധ തിരിക്കാനായതായി നേതാക്കൾ വിശേഷിപ്പിച്ചു.റാലിക്കുശേഷം നടന്ന പൊതുസമ്മേളനത്തിൽ സി.പി.ഐ കോഴിക്കോട് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.കേ. നാസറും സി.പി.ഐ (എം) […]
Read more

എൽഡിഎഫ് കോഴിക്കോട് ജില്ലാ തെരഞ്ഞെടുപ്പ് കൺവെൻഷൻ; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

കോഴിക്കോട് : മുന്നാക്ക തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എൽഡിഎഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷൻ വിപുലമായി നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യമാതിഥിയായി പങ്കെടുക്കുകയും ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു.സംസ്ഥാനത്ത് എൽഡിഎഫ് സർക്കാരിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങൾ തുടർച്ചയായും ശക്തമായും മുന്നോട്ട് കൊണ്ടുപോകാൻ ജനപിന്തുണ ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകത മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ പ്രധാനമായിരുന്നു. കള്ളപ്രചാരണങ്ങൾക്കും അസത്യ പ്രചാരണങ്ങൾക്കും മുമ്പിൽ വഴങ്ങാതെ, പൊതുജനങ്ങളുടെ ജീവിതനിലവാരമുയർത്തുന്ന പദ്ധതികളാണ് എൽഡിഎഫ് നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.വിവിധ ജനക്ഷേമ പദ്ധതികളുടെ നേട്ടങ്ങളും ഭരണത്തിൽ എൽഡിഎഫ് […]
Read more

എൽഡിഎഫ്- ജനകീയ വികസന മുന്നണിക്ക് പിന്തുണ; കേരള പ്രവാസി സംഘം പരപ്പനങ്ങാടിയിൽ പ്രചാരണ ജാഥ നടത്തി

മലപ്പുറം: കേരള പ്രവാസി സംഘം പരപ്പനങ്ങാടി വില്ലേജ് കമ്മിറ്റി, പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലേക്ക് മത്സരിക്കുന്ന എൽഡിഎഫ് – ജനകീയ വികസന മുന്നണി സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു. പുത്തൻ പീടിക ഡിവിഷനിൽ നിന്ന് ആരംഭിച്ച ജാഥ കേരള പ്രവാസി സംഘം തിരൂരങ്ങാടി ഏരിയ സെക്രട്ടറി തെക്കെപ്പാട്ട് ലത്തീഫ് ഉദ്ഘാടനം ചെയ്തു.സിപിഐ(എം) തിരൂരങ്ങാടി ഏരിയ സെന്റർ അംഗം തുടിശ്ശേരി കാർത്തികേയൻ, ഏരിയ കമ്മിറ്റി അംഗം കെ. ജയചന്ദ്രൻ, ഡിവിഷൻ 29 ലെ സ്ഥാനാർഥി കേലച്ചൻ കണ്ടി […]
Read more

പോർക്കുളം പഞ്ചായത്ത് എൽഡിഎഫ് തിരഞ്ഞെടുപ്പ് റാലി നടന്നു

തൃശ്ശൂർ: പോർക്കുളം പഞ്ചായത്തിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും പാറേമ്പാടം സെൻററിൽ നടന്നു. സിപിഐഎം ജില്ലാ കമ്മറ്റി അംഗം സഖാവ് ടി. ശശിധരൻ പരിപാടി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അഞ്ചുവർഷം പഞ്ചായത്തിൽ നടപ്പാക്കിയ പ്രധാന വികസന പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം പൊതുസമ്മേളനത്തിൽ വിശദീകരിച്ചു. തുടർന്ന് സ്ഥാനാർത്ഥികളെ ആദരിച്ചു. ജനക്ഷേമ പദ്ധതികളുടെ ഫലപ്രദമായ നടപ്പാക്കലും അടിസ്ഥാന സൗകര്യ വികസനവും എൽഡിഎഫ് ഭരണത്തിന്റെ നേട്ടങ്ങളായി പരിപാടിയിൽ ചൂണ്ടിക്കാട്ടി. പ്രവർത്തകരും നാട്ടുകാരും വലിയ തോതിൽ പങ്കെടുത്ത റാലി തിരഞ്ഞെടുപ്പ് ആവേശം ഉയർത്തിയതായി പ്രദേശത്ത് […]
Read more

ഈസ്റ്റ് എളേരി പഞ്ചായത്തിൽ എൽഡിഎഫ് റാലി നടത്തി

കാസർഗോഡ് : എൽഡിഎഫ് ഈസ്റ്റ് എളേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി ചിറ്റാരിക്കാലിൽ എൽഡിഎഫ് ജില്ലാ കൺവീനർ കെ പി സതീഷ്‌ചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. ജോബ് കവിയിൽ അധ്യക്ഷനായി. കെ പി മോഹനൻ സ്വാഗതം പറഞ്ഞു. കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കുര്യാക്കോസ് പ്ലാപ്പറമ്പിൽ, സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സാബു അബ്രഹാം, ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി രതീഷ് പുതിയപുരയിൽ, കെ പി സഹദേവൻ, എ അപ്പുക്കുട്ടൻ, ജോസ് പതാലിൽ, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി കവിത […]
Read more

നരിക്കുനിയെ നരകക്കുനിയാക്കിയവർക്കെതിരെ എൽഡിഎഫ് വരണം: ജില്ലാപഞ്ചായത്ത് സ്ഥാനാർഥി ജീജദാസ്

കോഴിക്കോട് : ജില്ലാ പഞ്ചായത്ത് നരിക്കുനി ഡിവിഷന്റെ സമഗ്ര വികസനത്തിനുവേണ്ടി എൽഡിഎഫ് ഭരണസമിതി നിലവിൽ വരണമെന്ന് ജില്ല പഞ്ചായത്ത്‌ നരിക്കുനി ഡിവിഷൻ സ്ഥാനാർഥി ജീജദാസ് നരിക്കുനിയിലെ പ്രചാരണ പരിപാടിയിൽ പറഞ്ഞു. നരിക്കുനി ഡിവിഷന്റെ സമഗ്ര വികസനത്തിനുവേണ്ടി ശ്രമിക്കു മെന്നും വികസനം മുരടിച്ച് നരിക്കുനിയെ നരകക്കുനിയാക്കിയ മുൻകാല ജനപ്രധിനിധികളെ പോലെ ആകില്ലെന്ന ഉറപ്പും നൽകിയാണ് എൽഡിഎഫ് സ്ഥാനാർഥി സ്വീകരണ കേന്ദ്രങ്ങൾ പിന്നിടുന്നത്. രാവിലെ പാലോളിതാഴത്ത് നിന്ന് ആരംഭിച്ച പര്യടനം കൽകുടുംബ്, ചെങ്ങോട്ട്പൊയിൽ, കാന്തപുരം, നെരോത്ത്, വള്ളിയോത്ത്, അരുമണി പൊയിൽ, […]
Read more

ബ്ലോക്ക് പഞ്ചായത്തുകളിൽ ആധിപത്യം തുടരാൻ യുഡിഎഫ്; പൊരുതാൻ എൽഡിഎഫ്

മലപ്പുറം: താനൂർ ബ്ലോക്ക് പഞ്ചായത്തും എക്കാലത്തും യു.ഡി.എഫിന്റെ കോട്ടയാണ്. താനാളൂർ, ഒഴൂർ, നിറമരുതൂർ, ചെറിയമുണ്ടം, പൊന്മുണ്ടം, വളവന്നൂർ, പെരുമണ്ണ ക്ലാരി പഞ്ചായത്തുകൾ ചേർന്ന ബ്ലാക്കിൽ നിലവിൽ താനാളൂർ ഒഴികെയുള്ള മുഴുവൻ പഞ്ചായത്തുകളും യു.ഡി.എഫ് ആണ് ഭരിക്കുന്നത്. ആകെയുണ്ടായിരുന്ന 16 ഡിവിഷനുകളിൽ 11 ലീഗ് പ്രതിനിധികളും ഒരു കോൺഗ്രസ് പ്രതിനിധിയുമുൾപ്പെടെ ആകെ 12 അംഗങ്ങൾ യു.ഡി.എഫിനുള്ളപ്പോൾ എൽ.ഡി.എഫ് പ്രതിനിധികളായി നാല് സി.പി.എം അംഗങ്ങൾ മാത്രമേയുള്ളൂ. 16 ഡിവിഷനുകളുണ്ടായിരുന്നത് വർധിച്ച് ഇത്തവണ 17 ആയി. വൻ ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തുമെന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix