Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എൽഡിഎഫ് കോഴിക്കോട് ജില്ലാ തെരഞ്ഞെടുപ്പ് കൺവെൻഷൻ; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : മുന്നാക്ക തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എൽഡിഎഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷൻ വിപുലമായി നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യമാതിഥിയായി പങ്കെടുക്കുകയും ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു.സംസ്ഥാനത്ത് എൽഡിഎഫ് സർക്കാരിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങൾ തുടർച്ചയായും ശക്തമായും മുന്നോട്ട് കൊണ്ടുപോകാൻ ജനപിന്തുണ ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകത മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ പ്രധാനമായിരുന്നു.

കള്ളപ്രചാരണങ്ങൾക്കും അസത്യ പ്രചാരണങ്ങൾക്കും മുമ്പിൽ വഴങ്ങാതെ, പൊതുജനങ്ങളുടെ ജീവിതനിലവാരമുയർത്തുന്ന പദ്ധതികളാണ് എൽഡിഎഫ് നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.വിവിധ ജനക്ഷേമ പദ്ധതികളുടെ നേട്ടങ്ങളും ഭരണത്തിൽ എൽഡിഎഫ് പുലർത്തുന്ന സ്ഥിരതയും മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ പ്രതിപാദിച്ചു. ജില്ലാ തലത്തിലുള്ള പാർട്ടി നേതാക്കളും പ്രവർത്തകരും വൻതോതിൽ പങ്കെടുത്ത കൺവെൻഷൻ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുത്തേകി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer