സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എന്‍ഡിഎ വിട്ടു
കോഴിക്കോട്: ആദിവാസി നേതാവ് സി കെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എന്‍ഡിഎ വിട്ടു. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയില്‍ അവഗണന നേരിട്ടുവെന്ന് സി കെ ജാനു പറഞ്ഞു. കോഴിക്കോട് ചേര്‍ന്ന പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് എന്‍ഡിഎ വിടാനുള്ള തീരുമാനം. തുടര്‍ന്ന് സ്വതന്ത്ര രാഷ്ട്രീയ പാര്‍ട്ടിയായി ജെആര്‍സി പ്രവര്‍ത്തിക്കുമെന്ന് സി കെ ജാനു പ്രതികരിച്ചു. മറ്റ് മുന്നണികളുമായി സഹകരിക്കണോ എന്ന് പാര്‍ട്ടി തീരുമാനം എടുത്തിട്ടില്ലെന്നും സി കെ ജാനു വ്യക്തമാക്കി. 2016 ലെ […]
Read more