കർണാടകയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി; അധ്യാപക മണ്ഡലങ്ങളിലെ നാലിടത്തും തോൽവി
ബെംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിലെ അധ്യാപക മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. തെരഞ്ഞെടുപ്പ് നടന്ന നാല് മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർഥികൾ പരാജയപ്പെട്ടു. മൂന്ന് സീറ്റുകളിൽ ബിജെപിയും ഒരു സീറ്റിൽ ജെഡിഎസും വിജയിച്ചു. ബെംഗളൂരു അധ്യാപക മണ്ഡലത്തിൽ തുടർച്ചയായി അഞ്ച് തവണ എംഎൽസിയായ കോൺഗ്രസ് സ്ഥാനാർഥി പുട്ടണ്ണയും പരാജയപ്പെട്ടു. 9,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പുട്ടണ്ണ തോറ്റത്. തെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിൽ കോൺഗ്രസിന്റെ ഏക സിറ്റിങ് സീറ്റായിരുന്നു ബെംഗളൂരു അധ്യാപക മണ്ഡലം. നാല് മണ്ഡലങ്ങളിലും പരാജയപ്പെട്ടത് […]
Read more