ബിജെപി സ്ഥാനാർത്ഥിക്ക് ലഭിച്ചത് ഒറ്റ വോട്ട്; രാജസ്ഥാനിൽ കോൺഗ്രസിന് വിജയം
ജയ്പൂർ: രാജസ്ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് ലഭിച്ചത് ഒരു വോട്ട് മാത്രം. ഡിഡ്‌വാന- കുചാമൻ ജില്ലയിലെ പർബത്‌സർ മുനിസിപ്പാലിറ്റിയിലെ 13-ാം വാർഡിൽ മത്സരിച്ച കൈലാഷ് ചന്ദിനാണ് ഒരു വോട്ട് മാത്രം ലഭിച്ചത്. സംസ്ഥാനത്ത് ഭരണത്തിലുള്ള ബിജെപിയുടെ സ്ഥാനാർഥിക്ക് ഒരു വോട്ട് മാത്രം ലഭിച്ചത് പാർട്ടിക്ക് തിരിച്ചടിയായി. വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി ഹിന ഖാനം വിജയിച്ചു. ഹിന ഖാനത്തിന് 376 വോട്ടും സ്വതന്ത്ര സ്ഥാനാർഥി റാഷിദ് ഖാന് 195 വോട്ടും ലഭിച്ചു. 12-ാം വാർഡിൽ നിന്നുള്ള തന്നെ […]
Read more








