LPST സമരം; കൂട്ട നിരാഹാരം പ്രഖ്യാപിച്ച് ഉദ്യോഗാർത്ഥികൾ
തിരുവനന്തപുരം: എൽപിഎസ്ടി നിയമന ആവശ്യമുന്നയിച്ച് നിരാഹാര സമരം നടത്തിയ വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയതോടെ സമരം കൂടുതൽ ശക്തമാക്കാൻ ഉദ്യോഗാർഥികൾ. ഇതിന്റെ ഭാഗമായി കൂട്ട നിരാഹാര സമരം പ്രഖ്യാപിച്ചു. സെക്രട്ടേറിയറ്റിന് മുന്നിലെ പ്രതിഷേധത്തിനിടെ ഉദ്യോഗാർഥികളും പൊലീസും തമ്മിൽ വാക്കേറ്റവും സംഘർഷാവസ്ഥയുമുണ്ടായി. സെക്രട്ടേറിയറ്റിന്റെ നോർത്ത് ഗേറ്റിന് മുന്നിൽ നിന്ന് മാറാൻ സമരക്കാർ തയ്യാറാകാതിരുന്നതും സമരത്തിന് പിന്തുണയുമായി യുവമോർച്ച, എബിവിപി പ്രവർത്തകർ എത്തിയതുമാണ് സംഘർഷാവസ്ഥയ്ക്ക് കാരണമായത്. സമരക്കാരെ മാറ്റാനുള്ള പൊലീസ് ശ്രമത്തിനിടെ ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായി. അതിനിടെ, സെക്രട്ടേറിയറ്റ് […]
Read more