മഹാത്മാവിന്റെ ഓർമ്മയ്ക്ക് ഇന്ന് 78 വയസ്
തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 78 വയസ്സ് തികയുന്നു. അദ്ദേഹത്തിന്റെ ഓർമ്മ എന്നും നിലനിൽക്കുന്ന മുറിവായി ഓരോരുത്തരുടെയും മനസിൽ തുടരും. 1948 ജനുവരി 30-ന് ഗോഡ്‌സെ എന്ന ഹിന്ദുത്വ ഭീകരൻ ഗാന്ധിയെ വെടിവെച്ചുകൊന്നത് അദ്ദേഹം ഒരു മതാതീത രാഷ്ട്രത്തിന് വേണ്ടി നിലകൊള്ളുകയും വർഗീയതയുടെ മുറിവുണക്കാൻ ജീവിതം മാറ്റിവെക്കുകയും ചെയ്തതുകൊണ്ടാണ്. രാജ്യം കണ്ട ഏറ്റവും വലിയ രാമഭക്തനായിരുന്നു ഗാന്ധിജി. ഹിന്ദു-മുസ്ലിം ഐക്യത്തിന് വേണ്ടി പ്രവർത്തിച്ച ഗാന്ധിജി, മതം കൊണ്ട് രാജ്യത്തെ വിഭജിക്കാൻ ശ്രമിച്ച സംഘപരിവാറിന്റെയും ആർഎസ്എസിന്റെയും ശത്രുവായി മാറി. […]
Read more