എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ മുഖ്യ അതിഥിയായി മലങ്കര സഭാധ്യക്ഷൻ- VIDEO
അഡിസ് അബാബ: എത്യോപ്യൻ ഓർത്തഡോക്സ് തെവാഹെദോ സഭയുടെ ചരിത്രപ്രസിദ്ധമായ സ്ലീബാപെരുന്നാളിൽ (മെസ്ക്കൽ ഫെസ്റ്റിവൽ) മുഖ്യ അതിഥിയായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. എത്യോപ്യൻ ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ അബൂനാ മത്ഥ്യാസ് പാത്രിയർക്കീസിന്റെ ക്ഷണപ്രകാരമായിരുന്നു സന്ദർശനം. ഇരുസഭാതലവൻമാരും ചേർന്ന് സ്ലീബാപെരുന്നാളിന്റെ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ഇന്ത്യയും എത്യോപ്യയും ഭൂമിശാസ്ത്രപരമായി അകലെയാണെങ്കിലും ഇരു സഭകളും തമ്മിൽ ആത്മീയമായി വളരെ അടുപ്പമുണ്ടെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യസന്ദേശത്തിൽ പറഞ്ഞു. ഓറിയന്റൽ […]
Read more
