Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: malappuaram

കൊണ്ടോട്ടിയിലെ സ്വത്ത് തര്‍ക്കം; ജ്യേഷ്ഠനെ കൊലപ്പെടുത്തിയ അനുജൻ പിടിയിൽ

മലപ്പുറം: കൊണ്ടോട്ടിയിൽ സഹോദരനെ കൊലപ്പെടുത്തി അനുജൻ. ഒഴുകൂർ നെരവത്ത് നൂർ മൻസിലിൽ ചിറ്റങ്ങാടൻ മുഹമ്മദ് റഫീഖ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ അനുജനായ ചിറ്റങ്ങാടൻ സാജിദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വത്ത് തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. സഹോദരങ്ങൾ തമ്മിൽ വാക്കുതർക്കം ഉണ്ടായതിനെ തുടർന്ന് ഇത് സംഘർഷത്തിലേക്ക് മാറുകയായിരുന്നു എന്നാണ് വിവരം. തർക്കത്തിനിടെ കത്തിയെടുത്ത് ആക്രമിച്ചതായി സൂചനയുണ്ട്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് റഫീഖ് സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടുവെന്നാണ് റിപ്പോർട്ട്. […]
Read more

ടിപി കേസ് പ്രതി കൊടിസുനിയുടെ ഫോണ്‍ വിളി; അന്വേഷണത്തിന് ഉത്തരവിട്ട് ജയില്‍ സൂപ്രണ്ട്

തവനൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ കൊടി സുനി തവനൂർ സെൻട്രൽ ജയിലിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഫോൺ വിളിച്ചതായി കണ്ടെത്തി. സഹതടവുകാരന് അനുവദിച്ചിരുന്ന ഫോൺ കാർഡ് ഉപയോഗിച്ചാണ് ഇയാൾ ഫോൺ വിളിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ജയിലിലെ തടവുകാർക്ക് അനുവദിക്കുന്ന ഫോൺ കാർഡ് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്ത പരമാവധി മൂന്ന് നമ്പറുകളിലേക്കാണ് വിളിക്കാൻ അനുമതിയുള്ളത്. ഈ വിളികൾ അധികൃതരുടെ നിരീക്ഷണത്തിനും വിധേയമാണ്. എന്നാൽ, സഹതടവുകാരന്റെ ഫോൺ കാർഡ് കൈവശപ്പെടുത്തി അതുവഴി ഫോൺ ചെയ്തെന്നാണ് കണ്ടെത്തൽ. സംഭവം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix