പ്രോജക്ട് സീറോ; 1600 അഴിമതിക്കാരുടെ പട്ടിക തയ്യാറാക്കി വിജിലൻസ്
തിരുവനന്തപുരം: പ്രോജക്ട് സീറോയുടെ ഭാഗമായി 1600 അഴിമതിക്കാരുടെ പട്ടിക തയ്യാറാക്കിയതായി വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം. ഇതിൽ 250 പേർ റെഡ് കാറ്റഗറിയിലാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ് (LSGD), മോട്ടോർ വാഹന വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണ് പട്ടികയിൽ കൂടുതലുള്ളത്. വലിയ അഴിമതിക്കാരെ ഓരോരുത്തരായി പിടികൂടുന്നുണ്ടെന്നും മനോജ് എബ്രഹാം പറഞ്ഞു. കൈക്കൂലി വാങ്ങുന്ന രീതിയിലും മാറ്റം വന്നിട്ടുണ്ട്. പണം നേരിട്ട് വാങ്ങുന്നതിന് പകരം ഡിജിറ്റൽ മാർഗങ്ങളിലൂടെയാണ് പലരും കൈക്കൂലി സ്വീകരിക്കുന്നത്. വിദേശത്ത് […]
Read more