Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Maoists

തെലങ്കാനയില്‍ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ഹൈദരാബാദ്: തെലങ്കാനയില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ചാല്‍പാകയിലെ നിബിഡ വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. രണ്ട് എകെ 47 തോക്കുകളും വിവിധ സ്ഫോടക വസ്തുക്കളും ഉള്‍പ്പെടെ വന്‍ ആയുധശേഖരം പിടിച്ചെടുത്തതായി മുളുഗു എസ്പി ശബരീഷ് പറഞ്ഞു. തെലങ്കാനയില്‍ മാവോയിസ്റ്റുകള്‍ സാന്നിധ്യം ഉറപ്പിക്കാന്‍ ശ്രമിച്ചേക്കുമെന്ന ആശങ്കയെ തുടര്‍ന്ന് സുരക്ഷാ സേന കനത്ത ജാഗ്രതയിലായിരുന്നു. നവംബര്‍ 22-ന് ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ പത്ത് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. നിലവില്‍ പ്രദേശത്ത് തിരച്ചില്‍ നടക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
Read more

Recent News

Advertisement
WhiteswanTV Footer