മാസപ്പടി കേസ്; പ്രതിപക്ഷ നേതാക്കളെ പങ്കെടുപ്പിച്ച് പ്രതിഷേധം ശക്തമാക്കാൻ സിപിഎം
തിരുവനന്തപുരം: മാസപ്പടി കേസിൽ ഇഡി അന്വേഷണം ശക്തമാക്കുന്നതിനിടെ പ്രതിഷേധം ശക്തമാക്കാൻ സിപിഎം. കോൺഗ്രസ് ഒഴികെയുള്ള ദേശീയതല പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളെ പങ്കെടുപ്പിച്ച് കേരളത്തിൽ പരിപാടികൾ സംഘടിപ്പിക്കാനാണ് പാർട്ടി നീക്കം. ഇതിന്റെ ഭാഗമായി ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ കേരളത്തിലെത്തിക്കാനും സിപിഎം ശ്രമം തുടങ്ങി. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി ഡൽഹിയിൽ കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്ത് എ.കെ.ജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് കെജ്രിവാളിനെ ക്ഷണിച്ചതായാണ് വിവരം. […]
Read more