Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മാസപ്പടി കേസ്; ഇന്ന് മുതൽ ഡൽഹി ഹൈക്കോടതിയിൽ അന്തിമ വാദം ആരംഭിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹർജികളിൽ ഡൽഹി ഹൈക്കോടതി ഇന്ന് മുതൽ അന്തിമവാദം കേൾക്കും. ജസ്റ്റിസ് അനൂപ് ബംബാനിയുടെ ബെഞ്ചിന് മുൻപാകെയാണ് ഹർജികൾ പരിഗണനയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ഒക്ടോബറിൽ കേസ് പരിഗണനയ്‌ക്ക് വന്നിരുന്നെങ്കിലും, സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിനും കേന്ദ്ര സർക്കാരിനുമായി ഹാജരാകേണ്ടിയിരുന്ന അഭിഭാഷകർ കോടതിയിൽ എത്തിയിരുന്നില്ല. ഇതിനെ തുടർന്ന് അന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ വാദം കേൾക്കൽ മാറ്റിവെച്ചിരുന്നു.

സിഎംആർഎല്ലിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, ഇത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ കേസായിട്ടും കേന്ദ്ര സർക്കാർ വിഷയത്തെ ഗൗരവമായി കാണുന്നില്ലെന്ന് കോടതി നടപടിക്കിടെ വിമർശനമായി ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, കമ്പനി രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് സിഎംആർഎൽ സമർപ്പിച്ച അപേക്ഷയിൽ ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്.

Recent News

Advertisement
WhiteswanTV Footer