ഓർമ്മക്കുറിപ്പ് പ്രസിദ്ധീകരണത്തിൽ നിന്ന് പെൻഗ്വിൻ ബുക്സിൻ്റെ പിന്മാറ്റം; പ്രതികരിച്ച് സോണിയ ഗാന്ധി
ന്യൂഡൽഹി: ഓർമ്മക്കുറിപ്പ് പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പെൻഗ്വിൻ ബുക്സ് പിന്മാറിയ സംഭവത്തിൽ ആദ്യമായി പ്രതികരിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. സർക്കാരിനെതിരായ പരാമർശങ്ങളിൽ പ്രസാധകർക്ക് അസ്വസ്ഥതയുണ്ടായിരുന്നുവെന്നും പുസ്തകത്തിൽ തിരുത്തലുകൾ വരുത്താൻ നിരന്തരം സമ്മർദം ചെലുത്തിയെന്നും സോണിയ ഗാന്ധി വെളിപ്പെടുത്തി. എന്നാൽ സമ്മർദങ്ങൾക്ക് വഴങ്ങാൻ തയ്യാറായില്ലെന്നും അവർ വ്യക്തമാക്കി. ‘ദ ഗാർഡിയന്’ നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. പെൻഗ്വിന്റെ പിന്മാറ്റത്തിൽ നിരാശയുണ്ടെങ്കിലും അതിൽ അത്ഭുതമൊന്നും തോന്നിയില്ലെന്ന് സോണിയ ഗാന്ധി പറഞ്ഞു. പുസ്തകം സെൻസർ ചെയ്യാനുള്ള ശ്രമമായാണ് സംഭവത്തെ കാണുന്നത്. […]
Read more