മുന്നറിയിപ്പ് അവഗണിച്ച് നിർമ്മാണം, തങ്ങളുടെ കുഴപ്പമല്ലെന്ന് കരാർ കമ്പനി, നഷ്ടം ജനങ്ങൾക്ക് മാത്രം; മാറേണ്ടത് ഈ സിസ്റ്റം തന്നെ
ഒരു മഹാദുരന്തത്തിന്റെ മുറിവ് മണ്ണിൽ നിന്നും മനസിൽ നിന്നും ഉണങ്ങുന്നതിന് മുമ്പേ തന്നെ വയനാടിനെ തേടിയെത്തിയിരിക്കുകയാണ് മറ്റൊരു ദുരന്തം കൂടി. എന്നാൽ ചൂരൽമലയിൽ നിന്ന് വ്യത്യസ്തമായി മേപ്പാടിയിലേത് കുറച്ചുകൂടി നമ്മൾ വരുത്തിവെച്ചതാണെന്നതാണ് ദുരന്തത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നത്. സിസ്റ്റം കൃത്യമായി പ്രവർത്തിച്ചിരുന്നെങ്കിൽ ഇന്ന് നമുക്കിത് പറയേണ്ടി വരില്ലായിരുന്നു. എല്ലാ മുന്നറിയിപ്പുകളേയും അവഗണിച്ചാണ് തുരങ്കപ്പാതയുടെ നിർമ്മാണം ഈ പെരുമഴയിലും നടന്നിരുന്നതെന്ന് വ്യക്തം. തുരങ്കപ്പാത നിർമാണത്തിന്റെ നിർവഹണ ഏജൻസിക്കു നൽകിയ അപകട മുന്നറിയിപ്പ് അവഗണിക്കപ്പെട്ടതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്താകുന്നത്. കൂട്ടിയിട്ട […]
Read more