വയനാട്: മേപ്പാടി തുരങ്കപാതയ്ക്ക് സമീപം ഉണ്ടായ മണ്ണിടിച്ചിലിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മീനാക്ഷിപ്പാലത്തിന് സമീപത്തെ ഒരു കടയിലെ ക്യാമറയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. മണ്ണും പാറയും വലിയ ശബ്ദത്തോടെ താഴേക്ക് പതിക്കുന്നതും പിന്നാലെ മണ്ണും വെള്ളവും പാലം കടന്ന് ശക്തമായി ഒഴുകിവരുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. മണ്ണിനും ചെളിക്കുമൊപ്പം വാഹനങ്ങൾ ഒഴുകിനീങ്ങുന്നതും അപകടത്തിൽപ്പെട്ട ചിലർ ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ചിലരെ ഒഴുക്കിൽപ്പെട്ടതായും ദൃശ്യങ്ങളിൽ വ്യക്തമാണ്. മണ്ണിടിച്ചിലിന്റെ ഭീകരത വ്യക്തമാക്കുന്നതാണ് പുറത്തുവന്ന ഈ സിസിടിവി ദൃശ്യങ്ങൾ.


