Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഡൽഹിയിൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കരുത്; മെട്രോ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയുടെ ഇടപെടൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് സുരക്ഷാ നിയന്ത്രണങ്ങളുടെ പേരിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് സുപ്രീംകോടതി. മെട്രോ സ്റ്റേഷനുകൾ പൂർണമായി അടച്ചിടരുതെന്നും മെട്രോ സർവീസുകൾക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തരുതെന്നും കോടതി നിർദേശിച്ചു. നിയന്ത്രണങ്ങൾ പൊതുജനങ്ങളെ മുൻകൂട്ടി അറിയിക്കുകയും യാത്രക്കാർക്ക് അനാവശ്യ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുകയും വേണമെന്നും കേന്ദ്രസർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

സിപിഐഎം ഉൾപ്പെടെയുള്ള പാർട്ടികൾ സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നിർദേശം. സുരക്ഷാ നടപടികൾ സ്വീകരിക്കുമ്പോൾ പൊതുഗതാഗത സംവിധാനങ്ങളെ പൂർണമായി തടസ്സപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കണമെന്നും കോടതി വ്യക്തമാക്കി.

ഡൽഹിക്ക് പുറത്തുനിന്ന് ഉപജീവനത്തിനായി എത്തുന്ന ആയിരക്കണക്കിന് ആളുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, നിയന്ത്രണങ്ങൾ സാധാരണക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കരുതെന്നും വ്യക്തമാക്കി. പൊതുജനങ്ങളുടെ താൽപര്യം സംരക്ഷിക്കാനാണ് കോടതി ഇടപെടുന്നതെന്നും ബെഞ്ച് നിരീക്ഷിച്ചു.

സുരക്ഷാ കാരണങ്ങളാൽ ഭരണകൂടത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെങ്കിലും അതിന്റെ പേരിൽ എല്ലാവരുടെയും സഞ്ചാരസ്വാതന്ത്ര്യം തടയാനാവില്ല. പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾ കൂടി പരിഗണിക്കണമെന്നും കോടതി പറഞ്ഞു.

സുരക്ഷാ പ്രശ്നങ്ങൾ നേരിടാൻ സിസിടിവി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ നിലവിലുണ്ടല്ലോയെന്നും കോടതി ചോദിച്ചു. മെട്രോ സ്റ്റേഷനുകൾ പൂർണമായി അടച്ചിട്ടില്ലെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ മറുപടി. നിയന്ത്രണ നടപടികൾ പുനഃപരിശോധിക്കാമെന്ന് സോളിസിറ്റർ ജനറലും കോടതിയെ അറിയിച്ചു.

എന്നാൽ മെട്രോ സ്റ്റേഷനുകൾ അടച്ചതിനെ തുടർന്നുള്ള നിയന്ത്രണങ്ങൾ കേരളത്തിൽ നിന്നുള്ള ട്രെയിൻ യാത്രകളെപ്പോലും ബാധിച്ചെന്ന് സിപിഐഎം കോടതിയിൽ ചൂണ്ടിക്കാട്ടി.

ഇതോടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ ആനുപാതികത പാലിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. എല്ലാ ഗതാഗത സംവിധാനങ്ങളെയും തടസ്സപ്പെടുത്തുന്ന സമീപനം സ്വീകരിക്കരുത്. ആവശ്യമായ മേഖലകളിൽ മാത്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കി.

പ്രതിഷേധിക്കാനും പൊതുസൗകര്യങ്ങൾ ഉപയോഗിക്കാനും അവകാശം
പ്രതിഷേധങ്ങൾ നേരിടുന്നതിന്റെ പേരിൽ ഡൽഹിയെ പൂർണമായി അടച്ചിടരുതെന്ന് കോടതി ഓർമിപ്പിച്ചു. എല്ലാവർക്കും പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും പൊതുസൗകര്യങ്ങൾ ഉപയോഗിക്കാനുള്ള അവകാശം എല്ലാവർക്കും ഒരുപോലെയാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

സുരക്ഷാ ക്രമീകരണങ്ങൾ നടപ്പാക്കുമ്പോൾ പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യവും ദൈനംദിന ജീവിതവും സംരക്ഷിക്കപ്പെടണമെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം നിർണായകമാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix