Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ലൈംഗിക പീഡന പരാതി; ജെഎൻയു പ്രഫസർ അങ്ഗോംച ബിമോൽ അകോയിജാമിനെ പിരിച്ചുവിട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ലൈംഗിക പീഡന പരാതിയിൽ ജവഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു) പ്രഫസറും കോൺഗ്രസ് എംപിയുമായ അങ്ഗോംച ബിമോൽ അകോയിജാമിനെ പിരിച്ചുവിട്ടു. സർവകലാശാലയുടെ ആഭ്യന്തര സമിതി നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നടപടി. വൈസ് ചാൻസലർ ശാന്തിശ്രീ ഡി. പണ്ഡിറ്റ് ഒപ്പിട്ട ഉത്തരവിലൂടെയാണ് പിരിച്ചുവിടൽ വിവരം പുറത്തുവന്നത്.

ആഭ്യന്തര സമിതിയുടെ അന്വേഷണത്തിൽ ലഭിച്ച കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പ്രഫസർക്കെതിരെ കർശന നടപടി ശുപാർശ ചെയ്തതായി സർവകലാശാല അറിയിച്ചു. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചും ലഭ്യമായ വിവരങ്ങൾ പരിശോധിച്ചുമാണ് തീരുമാനമെടുത്തതെന്നും ഉത്തരവിൽ പറയുന്നു.

അകോയിജാമിനെതിരെ 11 വിദ്യാർഥികളാണ് ലൈംഗിക പീഡന പരാതി നൽകിയത്. വിദ്യാർഥികളുടെ പരാതിയിൽ നടപടി ആവശ്യപ്പെട്ട് എബിവിപി രംഗത്തെത്തിയിരുന്നു. നാല് മാസം മുമ്പ് സർവകലാശാലയുടെ ആഭ്യന്തര സമിതിക്ക് പരാതി നൽകിയെങ്കിലും നടപടി വൈകുന്നതിനെതിരെ എബിവിപി വിമർശനം ഉന്നയിച്ചിരുന്നു. അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ അകോയിജാം നിഷേധിച്ചിരുന്നു. പരാതിയിലൂടെ തന്റെ സൽപ്പേരിന് കളങ്കം വരുത്താനാണ് ശ്രമിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ജെഎൻയുവിലെ സ്കൂൾ ഓഫ് സോഷ്യൽ സയൻസസിന് കീഴിലുള്ള സെന്റർ ഫോർ ദി സ്റ്റഡി ഓഫ് സോഷ്യൽ സിസ്റ്റംസിലാണ് അകോയിജാം അധ്യാപകനായി പ്രവർത്തിച്ചിരുന്നത്. 2024-ൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച അദ്ദേഹം മണിപ്പൂരിലെ ഇന്നർ മണിപ്പൂർ ലോക്സഭാ മണ്ഡലത്തിൽനിന്ന് വിജയിച്ച് എംപിയായി തിരഞ്ഞെടുക്കപ്പെട്ടു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix