ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: കേരളത്തില്‍ വേനല്‍മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ തിങ്കളാഴ്ച രാത്രിയോടെ പുതിയ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് ചെന്നൈ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നിലവില്‍ ഭൂമധ്യരേഖാ പ്രദേശത്തുള്ള ചക്രവാതച്ചുഴി ശക്തി പ്രാപിച്ചാണ് ന്യൂനമര്‍ദമാകുന്നത്. ഇത് ചൊവ്വാഴ്ചയോടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെത്തി ശ്രീലങ്കന്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ആദ്യം തമിഴ്നാട് തീരത്തേക്ക് നീങ്ങുമെന്ന് കരുതിയിരുന്നെങ്കിലും, പുതിയ നിരീക്ഷണപ്രകാരം ന്യൂനമര്‍ദം കന്യാകുമാരി വഴി അറബിക്കടലിലേക്ക് പ്രവേശിക്കാനാണ് സാധ്യത കൂടുതല്‍. അങ്ങനെയെങ്കില്‍ ഫെബ്രുവരി അവസാന വാരത്തോടെ കേരളത്തിലും മഴ ലഭിച്ചേക്കും. കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം തെക്കന്‍ കേരളത്തില്‍ […]
Read more