Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: കേരളത്തില്‍ വേനല്‍മഴയ്ക്ക് സാധ്യത

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ തിങ്കളാഴ്ച രാത്രിയോടെ പുതിയ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് ചെന്നൈ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നിലവില്‍ ഭൂമധ്യരേഖാ പ്രദേശത്തുള്ള ചക്രവാതച്ചുഴി ശക്തി പ്രാപിച്ചാണ് ന്യൂനമര്‍ദമാകുന്നത്. ഇത് ചൊവ്വാഴ്ചയോടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെത്തി ശ്രീലങ്കന്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.

ആദ്യം തമിഴ്നാട് തീരത്തേക്ക് നീങ്ങുമെന്ന് കരുതിയിരുന്നെങ്കിലും, പുതിയ നിരീക്ഷണപ്രകാരം ന്യൂനമര്‍ദം കന്യാകുമാരി വഴി അറബിക്കടലിലേക്ക് പ്രവേശിക്കാനാണ് സാധ്യത കൂടുതല്‍. അങ്ങനെയെങ്കില്‍ ഫെബ്രുവരി അവസാന വാരത്തോടെ കേരളത്തിലും മഴ ലഭിച്ചേക്കും.

കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം തെക്കന്‍ കേരളത്തില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. മധ്യ കേരളത്തില്‍ ഒറ്റപ്പെട്ട മഴയും പ്രതീക്ഷിക്കാം. അതേസമയം വടക്കന്‍ കേരളത്തില്‍ നിലവിലെ സൂചന പ്രകാരം വരണ്ട കാലാവസ്ഥ തന്നെ തുടരും.ശ്രീലങ്കയില്‍ ഈ മാസം 16 മുതല്‍ 19 വരെ കനത്ത മഴയ്ക്കും പ്രളയത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ ഈ മേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Recent News

Advertisement
WhiteswanTV Footer