Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Meteorological Department

തെക്കൻ ചൈന കടലിൽ ചുഴലിക്കാറ്റ് ഭീഷണി

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. കേരളം ഉൾപ്പെടെയുള്ള കർണാടക, ഗോവ, മഹാരാഷ്ട്ര പശ്ചിമ തീരത്താണ് ഇനിയുള്ള 7-8 ദിവസം മഴയ്ക്കുളള സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്ക്കൊപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴിയും അറബികടലിൽ കാലവർഷക്കാറ്റ് പതിയെ ശക്തി പ്രാപിക്കുന്നുമുണ്ട്. തെക്കൻ ചൈന കടലിൽ ചുഴലിക്കാറ്റ് ഭീഷണിയും പ്രവചിച്ചിട്ടുണ്ട്. കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ജൂൺ 14 -16 തീയതികളിൽ ഒറ്റപ്പെട്ട […]
Read more

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക്‌ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും 40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
Read more

സംസ്ഥാനത്ത് പുതിയ മഴ മുന്നറിയിപ്പ്: ഇന്ന് 5 ജില്ലകളിലും നാളെ 7 ജില്ലകളിലും യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ് പുറത്ത്. ഇന്ന് അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ ജൂണ്‍ നാലിന് ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് മൂന്ന് ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് […]
Read more

അറബിക്കടലിൽ കാലവർഷക്കാറ്റ് ദുർബലം: മഴക്ക് താൽക്കാലിക ശമനം

തിരുവനന്തപുരം: അറബിക്കടലിൽ കാലവർഷക്കാറ്റ് ദുർബലമായതോടെ സംസ്ഥാനത്ത് മഴ കുറഞ്ഞു. ഇനി 7-10 ദിവസം കേരളത്തിൽ ഇടയ്ക്ക് മാത്രം മഴയുണ്ടാകും. ഇനി മഴ കൂടുതൽ വടക്കൻ കേരളത്തിലായിരിക്കുമെന്ന് കാലാവസ്ഥ വിദഗ്ധർ പറയുന്നു. മഴ മുന്നറിയിപ്പിനെത്തുടർന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് ആണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നദികളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധ പുലർത്തണം. കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.
Read more

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി: 34 പേർ മരിച്ചു

ഗുവാഹാത്തി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴക്കെടുതിയിൽ 34 പേർ മരിച്ചു. അസം, മണിപ്പൂർ, ത്രിപുര, സിക്കിം, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായത്. വടക്കൻ സിക്കിമിൽ 1,200-ലധികം വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. അസമിലെ 19 ജില്ലകളിലായി 764 ഗ്രാമങ്ങളിൽ വെള്ളപ്പൊക്കം നാശം വിതച്ചതായും ഇത് 3.6 ലക്ഷം ആളുകളെ ബാധിച്ചു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 10 ആയി. മേഘാലയയിലെ 10 ജില്ലകളെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചു. ത്രിപുരയിൽ പതിനായിരത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട് ദിബ്രുഗഡ്, […]
Read more

കേരളത്തിൽ ജൂൺ 4 വരെ കനത്ത മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 4 വരെ കനത്ത മഴ തുടരുമെന്ന് ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം. ഇന്ന് രാവിലെ മുതൽ വിവിധ ജില്ലകളിൽ കനത്ത മഴക്ക് നേരിയ കുറവുണ്ടായിരുന്നു. എന്നാൽ ഉച്ചക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഉച്ചക്ക് ശേഷം 4 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിശക്ത മഴക്കുള്ള സാധ്യത. മറ്റ് 10 ജില്ലകളിലും ശക്തമായ മഴക്കുള്ള സാധ്യതയുണ്ട്. ഈ ജില്ലകളിലെല്ലാം […]
Read more

യുഎഇയിൽ റെക്കോഡ് ചൂട്: താമസക്കാർക്ക് കനത്ത ജാ​ഗ്രത നിർദേശം

ദുബൈ: യുഎഇയിൽ ഇന്നലെ രേഖപ്പെടുത്തിയത് റെക്കോഡ് ചൂട്. ഇന്നലെ 50 ഡി​ഗ്രി ചൂടാണ് അടുഭവപ്പെട്ടത്. ഇന്ന് താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്ത് പൊടിക്കാറ്റ് വീശുമെന്നതിനാൽ പൗരന്മാരോടും താമസക്കാരോടും മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. അന്തരീക്ഷം ഭാ​ഗികമായി മേഘാവൃതവും പൊടിപടലങ്ങൾ നിറഞ്ഞതുമായിരിക്കും. ഇടത്തരം വടക്കുപടിഞ്ഞാറൻ കാറ്റിനും സാധ്യതയുണ്ട്. അറേബ്യൻ ​ഗൾഫ് കടൽ, ഒമാൻ സമുദ്രം എന്നിവ പ്രക്ഷുബ്ദമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. കാറ്റ് മൂലം തിരശ്ചീന ദൃശ്യപരത കുറയുമെന്നും മുന്നറിയിപ്പിൽ നൽകിയിട്ടുണ്ട്.
Read more

നാല് ജില്ലകളിൽ കടലാക്രമണ സാധ്യത; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് ‌‌‌ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാല് ജില്ലകളിൽ കടലാക്രമണ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലയിലെ തീരപ്രദേശങ്ങളിൽ ഇന്ന് വൈകിട്ട് 05.30 വരെ 1.2 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരള തീരത്ത് ഇന്ന് രാത്രി 8.30 വരെ 3.2 മുതൽ 3.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും […]
Read more

ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി; പടിഞ്ഞാറൻ കാറ്റ് 5 ദിവസം കൂടി കേരളത്തിന് മുകളിൽ

തിരുവനന്തപുരം: ഒഡിഷ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറൻ – ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ശക്തികൂടിയ ന്യുനമർദ്ദം തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയത്. ന്യൂനമർദ്ദം പശ്ചിമ ബംഗാൾ – ബംഗ്ലാദേശ് തീരത്തിന് സമീപമായാണ് സ്ഥിതി ചെയ്യുന്നത്. ഇത് ഉച്ചക്ക് ശേഷം സാഗർ ദ്വീപിനും (പശ്ചിമ ബംഗാൾ) ഖെപ്പു പാറയ്ക്കും (ബംഗ്ലാദേശ്) ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസം പടിഞ്ഞാറൻ […]
Read more

സംസ്ഥാനത്ത് പ്രളയ സാധ്യതാ മുന്നറിയിപ്പ്

തിരുവനന്തപുരം: കനത്ത മഴയെ തുടർ‍ന്ന് സംസ്ഥാനത്ത് പ്രളയ സാധ്യത മുന്നറിയിപ്പ് പുറത്ത്. കോട്ടയം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലും വടക്കൻ ജില്ലകളിലുമാണ് പ്രളയ മുന്നറിയിപ്പുകൾ ഉള്ളത്. പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ ജനങ്ങൾ തയ്യാറാവണമെന്ന് മുന്നറിയിപ്പ് പുറത്ത് വന്നിട്ടുണ്ട്. കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂർ ജില്ലയിലെ പെരുമ്പ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസർകോട് ജില്ലയിലെ ഉപ്പള, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix