മക്കയെ ലക്ഷ്യമിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തകർത്തു; സൗദി വ്യോമസേനയുടെ പ്രതിരോധം
റിയാദ്: മക്ക മേഖലയെ ലക്ഷ്യമാക്കി ഹൂതി വിമതർ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സൗദി വ്യോമസേന ആകാശത്തുവെച്ച് തന്നെ തകർത്തു. മിസൈലുകളുടെ അവശിഷ്ടങ്ങൾ പതിച്ച സ്ഥലങ്ങളിൽ സിവിൽ ഡിഫൻസ് സംഘം അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. തകർത്ത മിസൈലുകളുടെ അവശിഷ്ടങ്ങളിൽ ചിലത് സബൂഹ ഗ്രാമത്തിലാണ് പതിച്ചത്. സംഭവത്തിന് പിന്നാലെ സുരക്ഷാ, ദുരന്തനിവാരണ വിഭാഗങ്ങൾ സ്ഥലത്തെത്തി പരിശോധന നടത്തി. ജനവാസ മേഖലകളെയും സാധാരണക്കാരുടെ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണശ്രമം അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി. […]
Read more