മണിക്കൂറുകളോളം തിരിഞ്ഞും മറിഞ്ഞും കിടക്കാറുണ്ടോ? സുഖമായി ഉറങ്ങാൻ ഈ വഴി പരീക്ഷിക്കൂ
മിലിട്ടറി സ്ലീപ്പ് മെത്തേഡ് എന്ന് കേട്ടിട്ടുണ്ടോ? 1981-ൽ പുറത്തിറങ്ങിയ Relax and Win: Championship Performance എന്ന പുസ്തകത്തിലൂടെയാണ് ഈ രീതി കൂടുതൽ ശ്രദ്ധ നേടിയത്. സൈനികർക്ക് സമ്മർദകരമായ സാഹചര്യങ്ങളിലും ശരീരം വേഗത്തിൽ റിലാക്സ് ചെയ്യാൻ സഹായിക്കുന്ന ഒരു ടെക്നിക്കായാണ് ഇത് അറിയപ്പെടുന്നത്. ഈ രീതി എങ്ങനെ ചെയ്യാമെന്ന് നോക്കാം. ആദ്യം കണ്ണുകൾ അടച്ച് മുഖത്തെ എല്ലാ പേശികളും റിലാക്സ് ചെയ്യുക. കൺപോളകൾ, കവിളുകൾ, താടി, വായുടെ ഉള്ളിലെ പേശികൾ, നാക്ക് എന്നിവയിലെ മുറുക്കം പൂർണമായി അയച്ചുവിടാൻ […]
Read more