എന്റെ അണ്ണൻ സഖാവ്, കാര്യമായിട്ടുള്ള ചങ്ങായി; വി. ശിവൻകുട്ടിയുമായുള്ള ആത്മബന്ധം പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം:നിയമസഭയിലെ ഉറ്റ സൗഹൃദത്തിന്റെയും രാഷ്ട്രീയ പോരാട്ടത്തിന്റെയും കഥ പറഞ്ഞ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയോടൊപ്പമുള്ള ഹൃദ്യമായ ചിത്രം പങ്കുവെച്ചിരിക്കുകയാണ് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നിയമസഭയിൽ തനിക്ക് തൊട്ടടുത്തിരിക്കുന്ന ശിവൻകുട്ടി കേവലം ഒരു സഹപ്രവർത്തകൻ മാത്രമല്ല, മറിച്ച് ഒരു മനസ്സും ശരീരവുമായി പ്രവർത്തിക്കുന്ന തന്റെ അടുത്ത ചങ്ങായിയാണെന്ന് റിയാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചു. സ്‌കൂൾ പഠനകാലത്തെ ഉദാഹരണമായി ചൂണ്ടിക്കാട്ടിക്കൊണ്ടാണ് അദ്ദേഹം ഈ സൗഹൃദത്തെ വിശേഷിപ്പിച്ചത്. ക്ലാസ് മുറിയിലെ എല്ലാവരും സുഹൃത്തുക്കളാണെങ്കിലും ഒരേ ബെഞ്ചിലിരിക്കുന്നവർ തമ്മിലുള്ള […]
Read more

