Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Minister R Bindu

പ്ലസ് ടു ബോട്ടണി പരീക്ഷാ ചോദ്യങ്ങൾ ഗൈഡുകളിൽ നിന്ന് പകർത്തിയതെന്ന് പരാതി

കോഴിക്കോട്: കഴിഞ്ഞ ദിവസം നടന്ന പ്ലസ് ടു ബോട്ടണി പരീക്ഷയിലെ ചോദ്യങ്ങൾ സ്വകാര്യ ഗൈഡുകളിൽ നിന്ന് അതേപടി പകർത്തിയതാണെന്ന് വ്യാപക പരാതി ഉയരുന്നു. പരീക്ഷയിലെ ആകെ 20 ചോദ്യങ്ങളിൽ 8 എണ്ണം സിബിഎസ്ഇ ഗൈഡുകളിൽ നിന്നാണ് പകർത്തിയിട്ടുള്ളതെന്നാണ് പ്രധാന ആരോപണം. ചോദ്യപേപ്പർ തയ്യാറാക്കുന്നതിൽ വലിയ വീഴ്ച സംഭവിച്ചതായും ഇതിനു പിന്നിൽ അഴിമതിയുണ്ടെന്നും ചൂണ്ടിക്കാട്ടി വിദ്യാർത്ഥികളും രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ​സംഭവത്തിൽ ചോദ്യകർത്താവിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ഉയർന്ന നിലവാരമുള്ള ചോദ്യങ്ങൾ പ്രതീക്ഷിച്ച പരീക്ഷയിൽ ഗൈഡുകളെ ആധാരമാക്കിയത് പഠന […]
Read more

സുംബ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: സ്‌കൂളുകളിലെ സുംബ ഡാൻസിനെതിരെ ഉയർന്ന വിവാദത്തിൽ പ്രതികരണവുമായി മന്ത്രി ആർ ബിന്ദു. സൂംബ ഡാൻസിൽ എന്താണ് തെറ്റെന്ന് മന്ത്രി ചോദിച്ചു. കുട്ടികളിൽ മാനസിക ശാരീരിക ഉല്ലാസം നൽകുന്നതാണ് സുംബയെന്നും കാലത്തിന് അനുസരിച്ച് മാറി ചിന്തിക്കാൻ എല്ലാവരും തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സ്‌കൂളുകളിലെ സൂംബ ഡാൻസിനെതിരെ സമസ്ത യുവജന വിഭാഗമാണ് രംഗത്തെത്തിയത്. ധാർമികതയ്ക്ക്‌ ക്ഷതമേല്പിക്കുന്നതാണ് സൂംബ ഡാൻസെന്നും രക്ഷിതാക്കൾ ഉയർന്നു ചിന്തിക്കണമെന്നുമായിരുന്നു എസ്‌വൈഎസ് നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ പ്രതികരിച്ചത്. സ്‌കൂളുകളില്‍ ലഹരി വിരുദ്ധ ക്യാപയിന്റെ ഭാഗമായാണ് സുംബ […]
Read more

സ്വകാര്യ സര്‍വകലാശാലകള്‍ കൊണ്ടുവരുന്നതിനായി നിയമസഭയില്‍ ബില്ല് അവതരിപ്പിക്കും; മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ബില്ല് അവതരിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. ഇന്നത്തെ കാലത്ത് സ്വകാര്യ സര്‍വകലാശാലകള്‍ അനുവദിക്കാതിരിക്കുന്നത് മത്സരാധിഷ്ഠിത ലോകത്ത് ഒറ്റപ്പെട്ടുപോകുന്നതിന് കാരണമാകും. രാജ്യത്തെ മറ്റിടങ്ങളിലും സ്വകാര്യ സര്‍വകലാശാലകള്‍ ഉളളതിനാല്‍ കേരളത്തിന് മാറിനില്‍ക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. ടി പി ശ്രീനിവാസനോട് എസ്എഫ്‌ഐ മാപ്പ് പറയേണ്ട കാര്യമില്ലെന്നും മന്ത്രി തുറന്നടിച്ചു. ടി പി ശ്രീനിവാസനോട് എന്തിന് മാപ്പ് പറയണം. ആ കാലഘട്ടത്തില്‍ എടുക്കേണ്ട നിലപാട് അന്ന് എടുത്തു, ഇതിനകം […]
Read more

ട്രാൻസ്ജെൻഡറിനെ ആക്രമിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി മന്ത്രി ആർ ബിന്ദു

കൊച്ചി: പാലാരിവട്ടത്ത് ട്രാന്‍സ് ജെന്‍ഡര്‍ യുവതിക്ക് ക്രൂര മര്‍ദ്ദനമേറ്റ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മന്ത്രി ആര്‍ ബിന്ദു. സംഭവത്തില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആക്ട് പ്രകാരം പൊലീസ് കേസ് എടുത്തിട്ടുണ്ടെന്നും നിയമപരമായി നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ട്രാന്‍സ് മനുഷ്യരെ എന്തും ചെയ്യാമെന്ന് ആരും ധരിക്കേണ്ടായെന്നും മന്ത്രി പറഞ്ഞു. സംഭവത്തെ പറ്റി അന്വേഷിക്കാനും അടിയന്തിര റിപ്പോര്‍ട്ട് നല്‍കുവാനും സാമൂഹ്യനീതി വകുപ്പു ഡയറക്ടര്‍ക്കും, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്കും മന്ത്രി അടിയന്തിര നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാക്കനാട് താമസിക്കുന്ന ഏയ്ഞ്ചല്‍ എന്ന യുവതിക്കാണ് കഴിഞ്ഞ […]
Read more

മിനിസ്റ്ററേ…. മന്ത്രി ആർ ബിന്ദുവുമായി വീഡിയോ കോളിൽ സംസാരിച്ച് ഉമാ തോമസ് എംഎൽഎ

കൊച്ചി: മന്ത്രി ആർ ബിന്ദുവുമായി വീഡിയോ കോളിൽ സംസാരിച്ച് ഉമ തോമസ് എംഎൽഎ. മിനിസ്റ്ററേ എന്ന് ഉമ തോമസ് ആർ ബിന്ദുവിനെ വിളിക്കുന്നുണ്ട്. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും സുഖം പ്രാപിച്ചു വരികയാണെന്നും ഉമ തോമസ് പറഞ്ഞു. കലൂർ സ്റ്റേഡിയത്തിലെ മെഗാ ഭാരതനാട്യ പരിപാടിയ്ക്കിടെ സ്റ്റേജിൽ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലാണ് ഉമാ തോമസ്. ‘മിനിസ്റ്ററേ…ആശ്വാസമുണ്ട്. കാണാൻ വന്നതിൽ ഒരുപാട് സന്തോഷം. അസംബ്ലിയിൽ ചിലപ്പം ഉണ്ടാകില്ല’ ഉമ തോമസ് വീഡിയോ കോളിൽ മന്ത്രിയോട് പറഞ്ഞു. ശ്രദ്ധിക്കണമെന്നും വേഗം സുഖം ആകട്ടയെന്നും […]
Read more

വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ അത്യന്തം അവസരവാദപരമായ നിലപാട് സ്വീകരിക്കുന്നു; മന്ത്രി ആര്‍ ബിന്ദു

വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ചാന്‍സലര്‍ അത്യന്തം അവസരവാദപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു. മുമ്പ് വിസിമാരുടെ പുനര്‍നിയമനം സംബന്ധിച്ച വിഷയത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയെ പ്രതിക്കൂട്ടിലാക്കി നിര്‍ത്തിയ ചാന്‍സലര്‍ ഇപ്പോള്‍ തന്റെ ഇംഗിതത്തിനനുസരിച്ച് നില്‍ക്കുന്ന വൈസ് ചാന്‍സലര്‍ക്ക് പുനര്‍നിയമനം നല്‍കിയെന്നും മന്ത്രി ആരോപിച്ചു. ഒരിക്കല്‍ പറയുന്നതില്‍ നിന്ന് വ്യത്യസ്തമായി മറ്റൊരു നിലപാട് സ്വീകരിക്കുന്ന ഈ സ്ഥിതിയാണ് ചാന്‍സലറില്‍ നിന്ന് നിരന്തരം കാണാനാകുന്നത്. ഇത് നിര്‍ഭാഗ്യകരമാണ്. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഗുണമേന്മാ വര്‍ദ്ധനവിനും പൊതുവായ […]
Read more

Recent News

Advertisement
WhiteswanTV Footer